തെലങ്കാനയിലെ ചോദ്യപേപ്പറിലും തിളങ്ങി ആർആർആർ ചിത്രത്തിലെ കഥാപാത്രങ്ങൾ..,,,

തെലങ്കാനയിലെ ചോദ്യപേപ്പറിലും തിളങ്ങി ആർആർആർ ചിത്രത്തിലെ കഥാപാത്രങ്ങൾ..,,,

 

 

ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ്. ആര്‍.ആര്‍.ആര്‍.

തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പൂർണ്ണമായ പേര് ‘

ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രം .

1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്.

ചരിത്രത്തിലെ യഥാർത്ഥ കഥാപാത്രങ്ങളായ കൊമരം ഭീമിന്റെയും സീതാരാമ രാജുവിന്റെയും സാങ്കൽപ്പിക കഥാസന്ദർഭങ്ങ​ളിലേക്ക് പറിച്ചുനട്ടാണ് രാജമൗലി ആർആർആറിന്റെ കഥാപ്രപഞ്ചം ഒരുക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലമാണ് കഥയുടെ പശ്ചാത്തലം. കുയിൽനാദം പോലുള്ള ശബ്ദം അനുഗ്രഹമായി കിട്ടിയ ഗോണ്ട് ഗോത്രത്തിലെ ഒരു പെൺകുട്ടിയെ ബ്രിട്ടീഷ് കുടുംബം പിടിച്ചുകൊണ്ടുപോവുന്നു.കാടിന്റെ ആ സംഗീതത്തെ അവർ കൊട്ടാരത്തിനകത്തിട്ട് പൂട്ടുന്നു. ആ കുട്ടിയെ രക്ഷിക്കാനെത്തുകയാണ് ഭീം (ജൂനിയർ എൻടിആർ). അതേ സമയം, എതിർചേരിയിൽ ഇന്ത്യക്കാരനാണെങ്കിലും ബ്രിട്ടീഷുകാരോട് ചായ്‌വുള്ള രാമരാജു എന്ന പൊലീസുദ്യോഗസ്ഥനായി രാംചരണുമുണ്ട്. ആളറിയാതെ ഭീമിനും രാമരാജുവിനും ഇടയിൽ ആഴമേറിയൊരു സൗഹൃദമുടലെടുക്കുന്നതും പിന്നീടുണ്ടാവുന്ന കുറേ നാടകീയമായ സംഭവങ്ങളുമാണ് ആർആർആർ പറയുന്നത്.

 

ഇപ്പോഴിതാ തെലങ്കാനയിലെ സ്കൂൾ പരീക്ഷാ ചോദ്യപേപ്പറിലും തിളങ്ങുകയാണ് ആർആർആർ സിനിമയെ പറ്റി. ഇന്റര്‍മീഡറ്റ് പരീക്ഷ ചോദ്യപേപ്പറിലാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യം ചോദിച്ച് അത്ഭുതപ്പെടുത്തിയത്.

 

 

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ച കഥാപാത്രത്തെക്കുറിച്ചായിരുന്നു പരീക്ഷാ ചോദ്യപേപ്പറില്‍ ചോദ്യം.

തെലങ്കാനയിലെ തെലങ്കാന പബ്ലിക് ഇന്റര്‍മീഡിയറ്റ് പരീക്ഷ പേപ്പറിലാണ് ഈ ചോദ്യം ഇടം പിടിച്ചതും കൗതുകകരമായ കാഴ്ച്ചയായി മാറിയത്.ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ കോമരം ഭീം എന്ന ജൂനിയര്‍ എന്‍ടിആറിന്റെ വേഷത്തെക്കുറിച്ചാ‌‌യിരുന്നു ചോദ്യം.

നിങ്ങള്‍ ആര്‍ആര്‍ആര്‍ എന്ന സിനിമയില്‍ ജൂനിയര്‍ എന്‍ടിആറിന്റെ കൊമരം ഭീമിന്റെ പ്രകടനം നിങ്ങള്‍ കണ്ടു. ജൂനിയര്‍ എന്‍ടിആറിനെ ഒരു പ്രമുഖ ടി.വി ചാനലില്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അഭിമുഖം നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോ​ദ്യങ്ങൾ എന്തായിരിക്കും

സിനിമയുടെ സ്വഭാവം, സിനിമാ സംവിധായകനുമായുള്ള ബന്ധം, സിനിമയുടെ തിരക്കഥയെക്കുറിച്ച്‌ മറ്റ് അഭിനേതാക്കളുടെ ഇടപെടലിനെക്കുറിച്ച്‌, പ്രേക്ഷകരില്‍ സിനിമ ചെലുത്തുന്ന സ്വാധീനം, സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നീ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍‌ടി‌ആറിന്റെ ആരാധകര്‍ ചോദ്യപേപ്പര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് .

ചോദ്യപേപ്പര്‍ ഇതിനോടകം മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു.

ആദ്യ ദിനം തന്നെ കോടികളാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം വാരിക്കൂട്ടിയ ചിത്രം ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായാണ് ആർആർആർ തിയറ്ററുകളിൽ എത്തിയത്.

Leave a Comment

Your email address will not be published.