വാരിസിനു കർണാടകയിൽ വേണ്ടത്ര കളക്ഷൻ ലഭിക്കാത്തതിന്റെ കാരണം രശ്മികയാണെന്ന് അഭ്യൂഹം…
മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് രശ്മികയെ സിനിമാ ലോകത്തിന് പ്രിയങ്കരിയാക്കിയത്.. ‘രശ്മിക അഭിനയിച്ച പുഷ്പ, സീതാരാമം, ഗുഡ് ബൈ എന്നിവയെല്ലാം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചതോടെ ‘നാഷണൽ ക്രഷ്’ എന്നാണ് രശ്മിക ആരാധകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം നടിക്കെതിരേ നിരന്തരമായി ട്രോളുകളും വരാറുണ്ട്.
മോഡലിംഗിലൂടെ കരിയർ ആരംഭിച്ച രശ്മിക 2016ൽ പുറത്തിറങ്ങിയ കിരിക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2017 ൽ അഞ്ജലി പുത്ര , ചമക് എന്നി കന്നഡ സിനിമകളിൽ നായികയായി വേഷമിട്ടു.2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം ഏറെ ശ്രദ്ധിക്കകപ്പെട്ടു. ഗീതാ ഗോവിന്ദം രശ്മികയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവഴിമാറി.
വിജയ് നായകനായി ജനുവരി 11ന് റിലീസിനെത്തിയ വാരിസിന് ഗംഭീര വരവേൽപ്പാണ് തെന്നിന്ത്യയൊട്ടാകെ നൽകിയത്. സിനിമയുടെ ആദ്യ ദിന ആഘോഷങ്ങളും ആരാധകരുടെ ആവേശവും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സിനിമ ബോക്സ് ഓഫീസിലും ഇടം നേടി. എന്നാൽ ചിത്രം കർണാടകയിൽ മാത്രം വേണ്ട വിജയം നേടിയില്ല…വാരിസിന്‍റെ 291 ഷോകള്‍ കര്‍ണാടകയില്‍ വെട്ടിക്കുറച്ചതായും റിപ്പോർട്ട് വന്നിരുന്നു. കർണാടക ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാകാത്തതിന്റെ കാരണം ചിത്രത്തിൽ നായികയായെത്തിയ രശ്മിക മന്ദാനയാണ് എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു…
ഒരു അഭിമുഖത്തിനിടെ രശ്മിക ആദ്യ ചിത്രമായ കിറുക്ക് പാർട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ പരംവ സ്റ്റുഡിയോയുടെ പേര് പറയാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു…
ഇതാണ് നടിയുടെ ചിത്രം കർണാടകയിൽ വിജയിക്കാത്തതിന്റെ കാരണമായി നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. 2016ൽ രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തുന്നത്. പരംവ സ്റ്റുഡിയോയുടെ സഹസ്ഥാപകനാണ് രക്ഷിത്..നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. വിവാഹ നിശ്ചയം വരെ എത്തിയ രക്ഷിത്-രശ്മിക പ്രണയത്തിൽ നിന്ന് നടി പിൻമാറിയതും കന്നട സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു…രശ്മികയ്ക്ക് കന്നട സിനിമ ലോകത്ത് തന്നെ അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. ഇരുപത്തിയാറുകാരിയായ രശ്മിക ഇന്ന് നാഷണൽ ക്രഷാണ്. വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഇന്ന് രശ്മികയ്ക്കുണ്ട്…