ചക്കപ്പഴത്തില്‍ നിന്നും പിന്മാറി സബീറ്റ ജോർജ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം.
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം, ഫ്ലാവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിനു പ്രേക്ഷകർ ഏറെയാണ്.
പതിവ് രീതികളില്‍ നിന്നും മാറിയുള്ള അഭിനയശൈലിയും അവതരണവുമാണ് ചക്കപ്പഴത്തെ വ്യത്യസ്തമാക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയുമായത്തുന്ന പരമ്പരയിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി,തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴത്തില്‍ കാണിക്കുന്നത്.
ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് സബീറ്റ ജോർജ്.
ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സബീറ്റ ജോര്‍ജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി ലളിതയും സജീവമാണ്.സോഷ്യൽ മീഡിയയിലും പരമ്പരയിലെ കാര്യങ്ങള്‍ മാത്രമല്ല വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങളെത്താറുണ്ട്.
ഈ പരമ്പരയില്‍ നിന്നും നാലാമത്തെ താരമായ സബീറ്റയും പിന്മാറി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഇടംപിടിക്കുന്നത് സബീറ്റയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ചക്കപ്പഴത്തില്‍ നിന്ന് താരവും മാറുകയാണ്.
പ്രിയപ്പെട്ട ആശക്ക്, ചക്കപ്പഴത്തിലെ പുതിയ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും. സബീറ്റയെ ലളിതാമ്മ ആക്കിയ ഉണ്ണിസാറിനും ഫ്‌ളവേഴ്‌സ് ചാനലിനും നന്ദി. ലളിതാമ്മയുടെ 2 വര്‍ഷത്തെ യാത്ര ഇവിടെ പൂര്‍ത്തിയാകുന്നു. നിങ്ങള്‍ ഓരോരുത്തരും തന്ന സ്‌നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. പുതിയ മുഖങ്ങളെ പ്രോത്സാഹിപ്പിക്കുക. പഴയ മുഖങ്ങളെ മറക്കാതിരിക്കുക. നാളെ ഈ ലളിതമാമ്മയെ വലിയ സ്‌ക്രീനിലോ, ഒടിടി പ്ലാറ്റ്‌ഫോമിലോ, ഒരു പരസ്യത്തിലോ ഒക്കെ കാണുബോള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നതിലും അധികമായി സ്‌നേഹവും പ്രോത്സാഹനവും ഒക്കെ തരുക. എങ്ങും പോവില്ല, ഇവിടെത്തന്നെ ഉണ്ടാവും. നിങ്ങളെ ഒക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും. ഒത്തിരി സ്‌നേഹത്തോടെ’- താരം കുറിച്ചു.
ഒപ്പം തന്നെ ലളിതാമ്മയാവാന്‍ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയും പറയുന്നുണ്ട്.
പുതിയ ലളിതാമ്മയെ പരിചയപ്പെടുത്തി കൊണ്ടാണ് സബീറ്റ സീരിയല്‍ വിടുന്ന കാര്യം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.
സീരിയല്‍ വിടാനുള്ള കാരണവും സബീറ്റ പങ്കുവെയ്ക്കുന്നുണ്ട്. നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്ന ആരാധകന്റെ കമന്റിനു മറുപടിയായി സബീറ്റ സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറയുന്നു. ‘മാറിയത് അല്ല. കാരാർ കാലവധി തീര്‍ന്നതാണ് മാറ്റത്തിനു കാരണവും താരം മറുപടിയായി കുറിച്ചു.
ആദ്യം ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അര്‍ജുന്‍, ഉത്തമനായി അവതരിപ്പിച്ചു ശ്രീകുമാറും., പിന്നീട് ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതി ശ്രീകാന്തും പിന്‍മാറിയിരുന്നു. ഇപ്പോഴിതാ, ലളിതാമ്മയായി എത്തുന്ന സബീറ്റയാണ് പരമ്പരയില്‍ നിന്ന് അപ്രത്യക്ഷമായി പിന്മാറിയിരിക്കുന്നത്.
അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് വഴിയാണ്.