സുരക്ഷിതമായ ലൈംഗികബന്ധത്തിൽ മക്കൾ ഏർപ്പെടുന്നതിനെ മാതാപിതാക്കൾ പിന്തുണയ്ക്കണം.. കങ്കണ റണാവത്ത്..

സുരക്ഷിതമായ ലൈംഗികബന്ധത്തിൽ മക്കൾ ഏർപ്പെടുന്നതിനെ മാതാപിതാക്കൾ പിന്തുണയ്ക്കണം.. കങ്കണ റണാവത്ത്..

 

ബോളിവുഡിന്റെ വിവാദ നായികയാണ് കങ്കണ റണാവത്ത്. ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോഴും താരം ഇപ്പോഴും അറിയപ്പെടുന്നത് താരമുണ്ടാക്കിയ നിരവധി വിവാദങ്ങളുടെ പേരിലാണ്. ബോളിവുഡിൽ താരം ഇതുവരെ കൊമ്പ് കോർക്കാത്തവരായി ആരുമില്ല എന്നു വേണമെങ്കിൽ പറയാം. നിരവധി ബോളിവുഡ് സെലിബ്രിറ്റികളുമായി താരം വാക്വാദങ്ങളിൽ ഏർപ്പെടുകയും നിരവധി പോലീസ് കേസുകൾ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഹൃതിക് റോഷനുമായുള്ള വിവാദം ഇപ്പോഴും തുടരുകയാണ്.. ജാവേദ് അക്തർ കങ്കണക്കെതിരെ നൽകിയ മാനനഷ്ട കേസ് ഇപ്പോഴും കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. വായിൽ തോന്നുന്നത് വെട്ടി തുറന്നു പറയുന്ന സ്വഭാവത്തിന് ഉടമയാണ് കങ്കണഎന്ന താരം..

2006 ൽ പുറത്തിറങ്ങിയ ഇമ്രാൻ ഹഷ്മി നായകനായ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ താരം ചുവടുവെക്കുന്നത്. ശേഷം കുറച്ച് സൗത്ത് ഇന്ത്യൻ മൂവികളിലും താരം വേഷമിട്ടിരുന്നു. നല്ല കഴിവുള്ള നടിയാണ് കങ്കണ.. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തെ തേടിയെത്തി. നാല് തവണയാണ് ദേശീയ പുരസ്കാരം കങ്കണയുടെ കരിയറിൽ വന്നത്.. ഫാഷൻ, ക്യൂൻ, തനു വേഡ്സ് മനു റിട്ടേൺസ്, മണികർണിക, പങ്ക എന്നീ സിനിമകളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്.. ഫാഷനിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള പുരസ്കാരമായിരുന്നു കങ്കണക്ക് ലഭിച്ചത്..

എന്നാൽ ചില പ്രത്യേക സ്വഭാവ സവിശേഷതകൾ കാരണം ഇപ്പോൾ താരം ഇൻഡസ്ട്രിയിൽ വലിയ പരാജയമാണ് നേരിടുന്നത്. വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വേണ്ടി താരത്തിന്റെ കരിയർ നിലംപൊത്തി എന്നാണ് സിനിമാലോകം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വർഷത്തോളമായി താരത്തിന്റെതായി എടുത്തുപറയാൻ ഒരു ഹിറ്റ് പോലും ഇല്ല. നിർമാതാക്കൾക്ക് തുടർച്ചയായി നഷ്ടം മാത്രം വരുത്തിവയ്ക്കുന്ന കങ്കണയുടെ കരിയർ ഇപ്പോൾ വെള്ളത്തിലാണ് എന്ന് വേണമെങ്കിൽ പറയാം. അടുത്തിടെ പുറത്തിറക്കിയ ധാക്കഡ് എന്ന സിനിമ വമ്പൻ പരാജയമായിരുന്നു. 80 കോടി മുടക്കുമുതലിൽ ഇറക്കിയ സിനിമയ്ക്ക് ഇതിന്റെ നാലിലൊന്ന് കളക്ഷൻ പോലും തിരിച്ചുപിടിക്കാൻ സാധിച്ചില്ല..

ബോളിവുഡിൽ നെപ്പോട്ടിസത്തിനെതിരെ എപ്പോഴും ശക്തമായി സംസാരിക്കുന്ന താരം നെപ്പോട്ടിസം എന്ന ടോപ്പിക്കിൽ മാത്രമല്ല നിൽക്കാറുള്ളത്. തനിക്ക് നീരസം തോന്നുന്നവർക്കെതിരെയെല്ലാം വളരെ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്..

 

തന്റെ സെക്സ് ലൈഫിനെ പറ്റിയും താരം യാതൊരു മടിയുമില്ലാതെ പറഞ്ഞിരുന്നു. തന്റെ സെക്സ് ലൈഫിനെ പറ്റി മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി എന്നാണ് ഒരിക്കൽ താരം പറഞ്ഞത്. സെക്സ് എല്ലാവരുടെയും ജീവിതത്തിലെ പ്രധാന ഘടകമാണ്. നിങ്ങൾക്ക് സെക്സ് വേണമെന്ന് തോന്നുമ്പോൾ ചെയ്യുക. അതിന് അടിമപ്പെടാതിരിക്കുക. നിങ്ങൾ ഒരാളിനെ വിവാഹം കഴിക്കാൻ പറയുകയും നിങ്ങളുടെ എല്ലാ കാര്യങ്ങളും അവരിലേക്ക് പോവുകയും ചെയ്യുന്ന സമയം ഉണ്ടായിരുന്നു. ചരിത്രപരമായി ഈ ചിന്താഗതികൾ ഇപ്പോഴും തുടരുകയാണ്.. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മക്കൾ ഏർപ്പെടുന്നതിന് മാതാപിതാക്കൾ പിന്തുണയ്ക്കണം.. കങ്കണ റണാവത്ത് പറഞ്ഞു

Leave a Comment

Your email address will not be published.