ഡാൻസുകളിൽ റാണി സായി പല്ലവി..
മലയാളത്തിലെ പ്രേമം എന്ന സിനിമ വമ്പൻ ഹിറ്റായ സിനിമയാണ്.. നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന മൂവി കേരളക്കരയെ ഒട്ടാകെ പിടിച്ചുകുലുക്കിയ സിനിമയായിരുന്നു.. ചിത്രത്തിലെ പ്രമോഷൻ പരിപാടികളിൽ എല്ലാം തിളങ്ങിയത് മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരൻ ആയിരുന്നെങ്കിൽ കൂടി ചിത്രം കണ്ടു കഴിഞ്ഞശേഷം മലയാളികൾ ഒട്ടാകെ നെഞ്ചിലേറ്റിയത് മലരിനെ ആയിരുന്നു… മലർ എന്ന കഥാപാത്രം അവതരിപ്പിച്ച സായിപല്ലവിയെയായിരുന്നു.. ചിത്രത്തിൽ മുഴു നീള കഥാപാത്രം അല്ലെങ്കിലും ചിത്രത്തിൽ മലർ എന്ന ടീച്ചർ കഥാപാത്രം ഉണ്ടാക്കിയ ഓളം ചെറുത് ഒന്നുമായിരുന്നില്ല… അതുവരെ മലയാളികൾ കാണാത്ത ചടുലമായ ചുവടുവയ്പ്പ്മായി മലർ എത്തി.. ഒരു സൂപ്പർ ഹീറോയും ബീറ്റ് ചെയ്യാൻ പറ്റാത്ത അത്ര വിധമുള്ള ഡാൻസ് മൂവ്മെന്റ് ആയിരുന്നു സായി പല്ലവിയുടെത്.. സായിപല്ലവി ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ചിലപ്പോൾ മറ്റു നടികൾക്ക് ആവുമോ എന്ന് തന്നെ സംശയമാണ്.. മറ്റു നായിക നടിമാരിൽ നിന്ന് സായിപല്ലവിയെ മാറ്റി നിർത്തുന്ന ഒരുപാടു കാര്യങ്ങളുണ്ട്.. സിനിമയിൽ അനാവശ്യമായി മേക്കപ്പ് ചെയ്ത് ഒരു ടാബുവായി പ്രത്യക്ഷപ്പെടാറുള്ള നായികമാരിൽ നിന്നും വിഭിന്നമാണ് സായ്പല്ലവി. മുഖത്തുള്ള മുഖക്കുരുവിനെ അതുപോലെ നിലനിർത്തിക്കൊണ്ട് തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്..
തന്റെ ശരീരത്തിലുള്ളത് ഒരു ന്യൂനതയായി കാണിക്കാൻ താരം ഒരുങ്ങിയില്ല.. കോടികൾ വാഗ്ദാനം ചെയ്ത ഫെയർനെസ് ക്രീമിന്റെ പരസ്യത്തിനായി സായിപല്ലവിയെ ക്ഷണിച്ചപ്പോൾ താരം നിരസിക്കുകയാണ് ചെയ്തത്… സൗന്ദര്യത്തിൽ ഫെയർനെസ്സിന് പങ്കുണ്ട് എന്ന് താരം കരുതുന്നില്ല… അത്തരം ആശയങ്ങളോട് കടുത്ത വിമുഖത കാണിക്കുന്ന താരം കോടികൾ നിരസിക്കുകയാണ് ചെയ്തത്… ഈ വാർത്ത പുറത്തുവന്നതോടെ കൂടി നിരവധി പേരാണ് താരത്തിന് സപ്പോർട്ടുമായി എത്തിയത്…
ഇൻസ്റ്റഗ്രാമിൽ അഞ്ചു മില്യണിലധികം ഫോളോവേഴ്സ് ആണ് സായി പല്ലവിക്ക് ഉള്ളത്.. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും താരത്തിന്റെ സുന്ദരമായ നിമിഷങ്ങളും ഫോട്ടോഗ്രാഫി വീഡിയോകളും പുതിയ ചിത്രത്തിലെ പോസ്റ്ററുകളും ചെറിയ ഡാൻസ് പെർഫോമൻസ്കളും ആണ് താരം പൊതുവേ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്നത്… താരത്തിലെ ഡാൻസ് പെർഫോമൻസ് തന്നെയാണ് താരത്തെ വിഭിന്നം ആക്കുന്നത്… മാരി ടു എന്ന ചിത്രത്തിൽ ധനുഷിനൊപ്പം നായികയായി എത്തി.
ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനത്തിന് ധനുഷിനെ പോലും കടത്തിവെട്ടിയാണ് പെർഫോം ചെയ്തിരിക്കുന്നത്.. റൗഡി ബേബി എന്ന് തുടങ്ങുന്ന ഗാനം വമ്പൻ ഹിറ്റാണ് തെന്നിന്ത്യ മുഴുവൻ.. മലയാളത്തിൽ ഫഹദ് ഫാസിലിന് നായികയായി താരം എത്തിയ സിനിമയാണ് അതിരൻ. ഈ ചിത്രത്തിലെ താരത്തിന്റെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്. ഒരുപക്ഷേ സായ്പല്ലവിക്കു മാത്രം ചെയ്യാൻ പറ്റുന്ന ഒരു വേഷമായിരുന്നു അത്..