ആദിപുരുഷിൽ സെയ്ഫ് അലിഖാന്റെ ലുക്കിൽ അടിമുടി മാറ്റം വരുത്തുന്നു..

ആദിപുരുഷിൽ സെയ്ഫ് അലിഖാന്റെ ലുക്കിൽ അടിമുടി മാറ്റം വരുത്തുന്നു..

 

മഹാ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് ആദ്യപുരുഷ്.. സിനിമയിലെ ശ്രീരാമന്റെ കഥാപാത്രം ചെയ്യുന്നത് പ്രഭാസ് ആണ്.. സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃതി സനോൺ ആണ്…ഇരുവർക്കും ഒപ്പം നടൻ സണ്ണി സിങ്ങും ജോയിൻ ചെയ്തിട്ടുണ്ട്. സിനിമയിൽ ലക്ഷ്മണന്റെ കഥാപാത്രം ആയിരിക്കും താരം അവതരിപ്പിക്കുന്നത്..

സൈഫ് അലിഖാനാണ് സിനിമയിൽ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.. ലങ്കേഷ് എന്നാണ് ചിത്രത്തിൽ സേഫ് അലിഖാന്റെ കഥാപാത്രത്തിന്റെ പേര്.. ആദി പുരുഷിൽ രാവണനെ മാനുഷിക മൂല്യങ്ങളോടെയാകും അവതരിപ്പിക്കുക എന്ന നടൻ സേഫ് അലി ഖാന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു.. ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് രസകരമായ സംഗതിയാണ്.. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. എന്നാൽ രാവണനെ മാനുഷികമായ കണ്ണുകളിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം..

സീതാപഹരണത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. രാമനുമായുള്ള യുദ്ധവും എല്ലാം അദ്ദേഹത്തിന്റെ സഹോദരി ശൂർപണകയോട് ചെയ്തതിനുള്ള പ്രതികാരമായിരുന്നു എന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു.. ത്രീഡി ആക്ഷൻ ചിത്രമായ ആദിപുരുഷ് നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്.. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്… കൂടാതെ തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്..

 

ടീസർ പുറത്തുവരുന്നതുവരെ 500 കോടി ബജറ്റിൽ ഒരുക്കിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമ, അതും ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്നതിനോട് ഏവർക്കും ഒരുപാട് പ്രതീക്ഷയായിരുന്നു.. ടീസർ പുറത്തുവരുന്നത് വരെ മാത്രം… എവിടെയാണ് ടീം ആദിപുരുഷിന് പാളിയത് എന്ന് ചോദിച്ചാൽ അവരുടെ അമിത ആത്മവിശ്വാസം എന്നുതന്നെ പറയേണ്ടിവരും… കാരണം ഈ സിനിമ ഷൂട്ട് ചെയ്തത് മുഴുവൻ ഒരു സ്റ്റുഡിയോയ്ക്ക് ഉള്ളിൽ സെറ്റോ കാര്യങ്ങളോ ഒന്നുമില്ലാതെ ബ്ലൂമാർട്ട് ഉപയോഗിച്ചുള്ള ഷൂട്ടിലാണ്.. അതായത് ബാക്ക്ഗ്രൗണ്ട് അടക്കം എല്ലാം ഉണ്ടാക്കിയെടുക്കണം.. മറിച്ച് സെറ്റ് ഒക്കെ ഇട്ട് എടുക്കുകയായിരുന്നു എങ്കിൽ മൃഗങ്ങൾക്കും മറ്റും മാത്രം വി എഫ് എക്സ് ഉപയോഗിച്ചാൽ മതിയായിരുന്നു..

ഇപ്പോൾ ചിത്രത്തിൽ വില്ലനായി എത്തുന്ന സെയ്ഫ് അലി ഖാന്റെ ലുക്കിന് അടിമുടി മാറ്റം വരുത്തുന്നതായ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.. പുരാണത്തിലെ രാവണ സങ്കൽപവുമായി ആദിപുരുഷിലെ രാവണന് ബന്ധമില്ലെന്ന തരത്തിൽ നിരവധി വിമർശനം വന്നിരുന്നു. രാവണന്റ്റെ താടിയും വസ്ത്രവും എല്ലാം കൃത്രിമത്വം നിറഞ്ഞതാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. വി എഫ് എക്‌സിന്റെ സഹായത്തോടെ താടി പൂർണമായും നീക്കം ചെയ്യുമെന്നാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..

Leave a Comment

Your email address will not be published. Required fields are marked *