‘എന്തേ ഇന്നും വന്നില്ല ‘ എന്ന ഗാനത്തെ കുറിച്ച് ഓർമ്മകൾ പങ്കു വച്ചു സലിം കുമാർ…

‘എന്തേ ഇന്നും വന്നില്ല ‘ എന്ന ഗാനത്തെ കുറിച്ച് ഓർമ്മകൾ പങ്കു വച്ചു സലിം കുമാർ…

 

മലയാളികളുടെ പ്രിയ നടനാണ് സലിം കുമാർ. കോമഡി സീനുകളിൽ തകർത്തഭിനയിക്കുന്ന നടന് കരിയറിൽ കുറേ വർഷം കഴിഞ്ഞാണ് സീരിയസ് ആയ വേഷങ്ങൾ ലഭിച്ചത്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ നടന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നിറയിച്ചു. .പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു പിന്നീട് പുറത്ത് ഇറങ്ങിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നേടിയിരുന്നു. നടന് ​ഗൗരവമുള്ളതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങൾ ലഭിച്ച് തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമാണ്.

ഇപ്പോൾ ഇദ്ദേഹത്തിൻറെ കുറച്ചു വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രാമഫോൺ എന്ന സിനിമയെ കുറിച്ചുള്ള ഇദ്ദേഹത്തിൻറെ ഓർമ്മകളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. കമലാണ് ഈ സിനിമ സംവിധാനം ചെയ്തത്. മുരളിയും മീരാ ജാസ്മിനും ആണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003 വർഷത്തിലാണ് ഈ സിനിമ പ്രദർശനത്തിന് എത്തിയത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്…വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്. ഈ സിനിമയിലെ എന്തേ ഇന്നും വന്നില്ലാ എന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരി ആണ് ഈ ഗാനങ്ങൾക്ക് വരികൾ എഴുതിയത്. ഇപ്പോൾ ഈ ഗാനത്തെ കുറിച്ചുള്ള തൻറെ ഓർമ്മകളാണ് സലിംകുമാർ പങ്കുവെക്കുന്നത്.

“ആ ഗാനരംഗത്തിൽ അഭിനയിച്ചവരിൽ ഞാൻ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇനി അവർ ആരും തിരിച്ചുവരികയില്ലല്ലോ” – ഇതായിരുന്നു സലിംകുമാർ വളരെ ഇമോഷണൽ ആയി പറഞ്ഞത്. അതേ സമയം ഇദ്ദേഹത്തിനൊപ്പം ആ ഫ്രയിമിൽ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് അറിയുമോ?

മഹാനടന്മാർ ആയിട്ടുള്ള മുരളി, എരഞ്ഞോളി മൂസ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഓച്ചിറ ഗീതാ സലാം എന്നിവരാണ് ഇതിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. അതേസമയം ഈ മനോഹരമായ ഗാനം ആലപിച്ചിട്ടുള്ളത് പി ജയചന്ദ്രനും കെ ജെ ജീമോനും ചേർന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *