സൽമാൻഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ വിവാഹ മോചിതൻ ആവാൻ ഒരുങ്ങുന്നു.. കാരണം അറിയുമോ..??? 

സൽമാൻഖാന്റെ സഹോദരൻ സൊഹൈൽ ഖാൻ വിവാഹ മോചിതൻ ആവാൻ ഒരുങ്ങുന്നു.. കാരണം അറിയുമോ..???

 

 

പ്രശസ്ത നടൻ ആയ സൽമാൻഖാന്റെ സഹോദരൻ ആണ് സൊഹൈൽ ഖാൻ. പ്രസിദ്ധ തിരക്കഥാകൃത്തായ സലിം ഖാന്റെ മകൻ ആയിട്ടാണ് സുഹൈൽ ജനിച്ചത്. മാതാവായ സൽമ ഖാൻ ഒരു നടി ആയിരുന്നു. തന്റെ സഹോദരന്മാരായ അർബാസ് ഖാൻ, സൽമാൻ ഖാൻ എന്നിവരും ബോളിവുഡ് നടന്മാർ ആണ്. തന്റെ സഹോദരി ആയ അല്‍ബീര്‍ ഖാൻ ബോളിവുഡ് നടനായ അതുൽ അഗ്നിഹോത്രിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. സൊഹൈൽ വിവാഹം ചെയ്തിരിക്കുന്നത് സീമ സച്ച്ദേവ് ഖാനെ ആണ്. ഇവർക്ക് നീർവാൺ ഖാൻ എന്ന മകൻ 2000 ഇല്‍ ജനിച്ചു.

ഇപ്പോൾ ഇതാ സൊഹൈൽ ഖാനും ഭാര്യ സീമ ഖാനും വിവാഹമോചിതർ ആവാൻ പോവുകയാണ് എന്ന വാർത്ത വന്നിരിക്കുകയാണ്. ഒരു നടനും, നിർമ്മാതാവും, സംവിധായകനും എല്ലാമാണ് സൊഹൈൽ ഖാൻ. 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രണ്ട് മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഹർജി ഫയൽ ചെയ്യാൻ ഇരുവരും മുംബൈ കോടതിയിൽ എത്തിയിരുന്നു. 1998 ഇല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. 2017 മുതൽ ഇവർ വേറെ താമസിക്കുകയാണ്. 1997 ഇൽ സൊഹൈൽ സിനിമാരംഗത്തേക്ക് എത്തി. ശേഷം പല ചിത്രങ്ങളും സംവിധാനം ചെയ്തു. പല സൽമാൻഖാൻ ചിത്രങ്ങളിലും അതിഥി വേഷങ്ങളിൽ എത്തി പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം സുപരിചിതൻ ആയി. പല ചിത്രങ്ങൾ ഇതിനിടയിൽ ഇദ്ദേഹം നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാധേ ആണ് ഇദ്ദേഹം അവസാനം നിർമ്മിച്ച ചിത്രം

തന്റെ അഭിനയ ജീവിതം സൊഹൈൽ തുടങ്ങുന്നത് ഒരു നിർമാതാവും സംവിധായകനും ആയിട്ട് 1997-ലെ തുഷാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്. ഇതിൽ തന്റെ സഹോദരൻ സൽമാൻഖാനെ കൂടാതെ സഞ്ജയ് കപൂർ അഭിനയിച്ചിരുന്നു. 1998 ഇൽ പ്യാർ കിയാ തോ ടർണ ക്യാ എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് 1999 ഇല്‍ സൽമാൻ ഖാൻ തന്നെ നായകനായി അഭിനയിച്ച ഹലോ ബ്രദർ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രദ്ധേയമായി.

സൊഹൈൽ അഭിനയിച്ചതിൽ ശ്രദ്ധേയമായ ഒരു ചിത്രം 2005ലെ മേനേ പ്യാർ ക്യോ കിയ എന്ന ചിത്രമായിരുന്നു. 2006 ഇല്‍ ഇറങ്ങിയ ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിന്റെ കഥ എഴുതുകയും, നിർമ്മിക്കുകയും, അഭിനയിക്കുകയും ചെയ്തു. പക്ഷേ ചിത്രം വിജയിച്ചില്ല. ശേഷം 2007 ഇല്‍ പാർട്ണർ എന്ന ചിത്രം വൻ വിജയമായിരുന്നു

Leave a Comment

Your email address will not be published.