ശാകുന്തളം ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത…..
തെന്നിന്ത്യന് സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു പലപ്പോഴും വാര്ത്തകളിലെ നിറ സാന്നിധ്യമാണ്. അഭിനയത്തില് മാത്രമല്ല, എല്ലാ മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സാമന്ത
ഇപ്പോഴിതാ സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്‍റെ
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങിനിടെ സാമന്ത വികാരധീനയാവുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മയോസിറ്റിസ് രോഗബാധിതയായ ശേഷം സാമന്തയുടെ തിളക്കവും ഭംഗിയും നഷ്ടപ്പെട്ടുവെന്ന അടിക്കുറിപ്പോടെയാണ് ബസ് ബാസ്ക്കറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് താരം.
“സാമന്തയെ ഓര്‍ത്ത് സങ്കടം തോന്നുന്നു! അവളുടെ ഭംഗിയും തിളക്കവും നഷ്ടപ്പെട്ടു.വിവാഹമോചനത്തില്‍ നിന്നും അവള്‍ ശക്തമായി പുറത്തുവന്നുവെന്നും അവളുടെ പ്രൊഫഷണല്‍ ജീവിതം ഉയരങ്ങള്‍ താണ്ടിയെന്നും എല്ലാവരും കരുതിയപ്പോള്‍, മയോസിറ്റിസ് അവളെ മോശമായി ബാധിച്ചു, അവളെ വീണ്ടും ദുര്‍ബലയാക്കി.” എന്നതായിരുന്നു ട്വീറ്റ്. എന്നാല്‍ ഇതിനു ചുട്ട മറുപടിയാണ് സാമന്ത നല്‍കിയത്. ”എനിക്ക് സംഭവിച്ചതു പോലെ നിങ്ങള്‍ക്ക് ഒരിക്കലും മാസങ്ങളോളം ചികിത്സയും മരുന്നും കഴിക്കേണ്ടി വരല്ലേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ തിളക്കത്തിലേക്ക് ചേര്‍ക്കാന്‍ എന്നില്‍ നിന്നുള്ള കുറച്ച് സ്നേഹം ഇതാ.
ഞാൻ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാൻ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു’
എന്നായിരുന്നു നടി മറുപടി നല്‍കിയത്.
ഈ അവസരത്തിന് ഗുണശേഖറിന് നന്ദി പറഞ്ഞ സാമന്ത, ഈ വേഷം ലഭിച്ചതിൽ താൻ അങ്ങേയറ്റം ഭാഗ്യമായി കരുതുന്നുവെന്നും പറഞ്ഞു. ‘ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖർ സാർ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്’-അവർ കൂട്ടിച്ചേർത്തു
പേശിവീക്കം എന്നറിയപ്പെടുന്ന മയോസിറ്റിസ് രോഗമായിരുന്നു താരത്തെ ബാധിച്ചത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. മാസങ്ങളോളം നീണ്ട ചികിത്സക്ക് ശേഷം സാമന്ത രോഗവിമുക്തി നേടുകയും ചെയ്തു.
അതേസമേയം ശാകുന്തളം ഫെബ്രുവരി 17നാണ് തിയറ്ററുകളിലെത്തുന്നത്. ഗുണശേഖറാണ് സംവിധാനം. പുരാണഗണത്തില്‍ പെടുന്ന ചിത്രം 2ഡിയിലും ത്രീഡിയിലും പുറത്തിറങ്ങും. മലയാളിയായ ദേവ് മോഹനാണ് ചിത്രത്തിലെ നായകന്‍. ശാകുന്തളത്തിനു ശേഷം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഖുശി, വരുണ്‍ ധവാനൊപ്പമുള്ള സിറ്റാഡല്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്