സെറ്റ് സാരിയിൽ സുന്ദരിയായി സംയുക്ത വർമ്മ..

സെറ്റ് സാരിയിൽ സുന്ദരിയായി സംയുക്ത വർമ്മ..

 

സിനിമാപ്രേമികൾക്ക് എന്നും ഇഷ്ടതാരങ്ങൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും… ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്… ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയിലെന്നപോലെ ജീവിതത്തിലും ഇവർ തുടരുന്നു…

 

സംയുക്ത വർമ്മ എന്ന കലാകാരി നമുക്ക് സിനിമ നടി എന്ന നിലക്ക് അപ്പുറം ഒരു പ്രത്യേക അടുപ്പമുള്ളവരാണ്… അയൽപക്കത്തെ കുട്ടി എന്ന പോലെയാണ് മലയാളികൾക്ക് സംയുക്ത വർമ്മ. അതുകൊണ്ടു തന്നെ ബിജു മേനോൻ ഏതൊരു ഇന്റർവ്യൂവിൽ വരുമ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് എന്താണ് സംയുക്ത വർമ സിനിമയിലേക്ക് വരാത്തതെന്ന്…

സംയുക്ത വർമ്മയുടെ തിരിച്ചുവരവിനെ കുറിച്ച് പറയുകയാണെങ്കിൽ നമ്മൾക്ക് ഒരുപാട് കുടുംബകാര്യങ്ങൾ ഉണ്ടല്ലോ.. ഞങ്ങളുടെ മകന്റെ കാര്യങ്ങൾ നോക്കണം. രണ്ടുപേരുംകൂടി ജോലി ചെയ്താൽ അവരുടെ കാര്യങ്ങൾ ആര് നോക്കും. കുടുംബം ആര് നോക്കും. ഞങ്ങൾക്ക് അങ്ങനെ ചെയ്യാനേ പറ്റുകയുള്ളൂ. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം. പക്ഷെ രണ്ടും കൂടി നോക്കണ്ടേ സിനിമയിലേക്ക് ഇല്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്..

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999) എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.

സിനിമ ജീവിതം പൂർണമായി ഉപേക്ഷിച്ചു എങ്കിലും താരം പരസ്യ ചിത്രങ്ങളിൽ മുഖം കാണിക്കാറുണ്ട്.. തന്റേതായ ഒരു ലോകത്ത് ഒതുങ്ങിക്കൂടാനാണ് സംയുക്ത ഇപ്പോൾ ഇഷ്ടപ്പെടുന്നത്.. യോഗയാണ് തന്നെ ഏറ്റവും അധികം ഇപ്പോൾ സ്വാധീനിച്ചിരിക്കുന്ന ഒരു ഘടകം എന്ന് താരം പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. യോഗ നൽകുന്ന സന്തോഷം അത്രയും വലുതാണ്.. തന്റെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം ജീവിതത്തിലെ യഥാർത്ഥ സന്തോഷം അത് തിരിച്ചറിഞ്ഞു തരാൻ യോഗയ്ക്ക് സാധിച്ചു എന്നാണ് സംയുക്ത പറഞ്ഞിട്ടുള്ളത്..

ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, ഭാവന എന്നിവരെല്ലാം താരത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ആയുള്ള സൗഹൃദം എന്നും ഇവർ കാത്തുസൂക്ഷിക്കാറുണ്ട്. അടുത്തിടെ താരം തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന സെറ്റ് സാരി പിക്ച്ചറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്… സെറ്റുമുണ്ട് സെറ്റ് സാരി ഇഷ്ടം എന്നും എന്റെ ഉള്ളിലുണ്ട് സംയുക്ത ഇങ്ങനെയാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്..

Leave a Comment

Your email address will not be published.