തൻ്റെ സഹോദരിയെയും കസിൻസിനെയും ചേർത്തുപിടിച്ചു പ്രിയതാരം സംയുക്ത വർമ്മ… 

തൻ്റെ സഹോദരിയെയും കസിൻസിനെയും ചേർത്തുപിടിച്ചു പ്രിയതാരം സംയുക്ത വർമ്മ…

 

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വർമ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം.

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം എന്നിരുന്നാലും ഇന്നും ഓരോകഥാപാത്രങ്ങളും സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിക്കുന്നുണ്ട്.മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു.

സിനിമാരംഗത്ത് സജീവമായിരുന്ന കാലം കൊണ്ട് തന്നെ നിരവധി അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു

ഒരു കാലത്ത് സിനിമയിൽ തിളങ്ങിനിന്ന താരം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളില്‍ നായകനായ ബിജു മേനോനെയാണ് ബിഗ്‌സ്‌ക്രീനിൽ തിളങ്ങിയ സംയുകത തന്റെ റിയൽ ലൈഫ് നായകനായി കണ്ടുപിടിച്ചത്.വിവാഹം കഴിച്ച ശേഷമാണ് അവര്‍ അഭിനയം നിര്‍ത്തുന്നത്

കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം.. വളരെ സന്തോഷകരമായ ഒരു ദാമ്പത്യജീവിതമാണ് ഇവരുടേത്. വിവാഹശേഷം

കുടുംബജീവിതവുമായി ഒതുങ്ങുകയായിരുന്നു സംയുക്ത. താരത്തെ പിന്നീട് സിനിമയിൽ സജീവമലായിരുന്നു.. ഇടയ്ക്ക് വിവാഹവേദികളിലും മറ്റും മിന്നിത്തിളങ്ങുന്ന സംയുക്ത പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാകാറുമുണ്ട്. .നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി സംയുക്ത വര്‍മ. ഹരിതം ഫുഡ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്.

സംയുക്ത വർമ്മക്കും ബിജുമേനോനും ഒരു മകനാണ് ദക്ഷ് ധർമ്മിക്.യോഗയും ധ്യാനവും എല്ലാമായി തന്റേതായ ചുറ്റുപാടുകളിൽ ആണ് താരം സജീവമായിരിക്കുന്നത്.

ചലച്ചിത്ര രംഗത്ത് ഇപ്പോൾ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിലൂടെ താരം എല്ലായിപ്പോഴും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.ഇപ്പോഴിതാ താരം മറ്റൊരു ചിത്രമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഊർമ്മിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും ചേർന്ന് എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

സംയുക്ത വർമ്മയുടെ അടുത്ത ബന്ധുക്കളാണ് ഊർമ്മിള ഉണ്ണി. ഊർമ്മിള ഉണ്ണിയുടെ ഏക മകളാണ് ഉത്തര ഉണ്ണി. നടിയും നർത്തകയും കൂടിയാണ് ഉത്തര.ഉത്തരയെ വിവാഹം ചെയ്തിരിക്കുന്നത് നിതീഷ് നായർ ആണ്.

ഫാമിലി എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് സംയുക്ത ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഉത്തരയും ഭർത്താവ് നിതീഷ് നായരും ചേർന്ന് ഇറക്കുന്ന വൈശ്യ ഗന്ധി എന്നപെർഫ്യൂം ലോഞ്ചും, ഡാൻസ് കോറിയോഗ്രാഫി വീഡിയോയും ഈ അടുത്താണ് സംയുക്ത വർമ്മ ഔദ്യോഗികമായി റിലീസ് ചെയ്തു. ചിത്രങ്ങൾ കണ്ട് താരം വീണ്ടും സിനിമ ലോകത്ത് സജീവമാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

Leave a Comment

Your email address will not be published.