നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് ; സന്തോഷ് വര്‍ക്കി

നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട് ; സന്തോഷ് വര്‍ക്കി

 

 

മലയാളി പ്രേക്ഷകർക്കിടയിൽ ഇന്ന് വളരെ സുപരിചിതമായ ഒരു പേരാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി

ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞ് സന്തോഷ് വർക്കിയുടെ ഡയലോഗ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. തുടർന്ന് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. നടി നിത്യാ മേനോനോട് തനിക്ക് പ്രണയമാണെന്നും നിത്യയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും ആയിരുന്നു പറഞ്ഞത്. നിത്യാ മേനോന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നും അത് പലതവണ നിത്യാ മേനോൻ തുറന്നു പറഞ്ഞിട്ടുണ്ട് എന്നും സന്തോഷം വർക്കി തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നിഖില വിമലിനെക്കുറിച്ച് പറയുന്ന സന്തോഷ് വർക്കിയുടെ വീഡിയോ വൈറലാവുകയാണ്. ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോണ് അതിൻ്റെ സത്യാവസ്ഥയുമായി സന്തോഷ് പറയുന്നു.

നടി നിഖില വിമലിനോട് ഇഷ്ടം പറഞ്ഞ് ആറാട്ടണ്ണൻ രംഗത്ത് എത്തിയിരുന്നു.

കണ്ണൂർകാരിയാണ്.കമ്മ്യൂണിസ്റ്റുകാരിയാണ്.

താനും കമ്മ്യൂണിസ്റ്റാണ്. നല്ല ബോൾഡാണവർ. നല്ല സുന്ദരിയാണ്. ഒരിക്കൽ ഞാൻ അവരെ ഫോണിൽ വിളിച്ചിരുന്നു. ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അറിയില്ലെന്നും യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ് നിഖിലയെന്നും സന്തോഷ് വർക്കി പറഞ്ഞു..

നിഖിലയോട് വിവാഹം കഴിക്കാമോ ചോദിച്ചപ്പോൾ വിവാഹം കഴിക്കാൻ തോന്നുന്നില്ല, പ്രണയിക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് പറയുന്നത്. അവർ എന്റെ കയ്യിൽ ഒതുങ്ങുന്ന ഒരു സ്ത്രീയായി എനിക്ക് തോന്നിയില്ല. വളരെ പക്വത ഉള്ള സ്ത്രീ കൂടിയാണ് നിഖില. ഞാൻ ഒന്നിലും അവരെ നിർബന്ധിക്കുന്നതൊന്നും ഇല്ല, ഒരു അനുഭവം എനിക്കുണ്ട് നിത്യ മേനോൻ കേസിൽ. എനിക്ക് എന്നാലും നിഖിലയെ ഇഷ്ടമാണ് കാണാൻ നല്ല കുട്ടിയും മിടുക്കിയുമാണ്. ഇനി അവരുടെ തീരുമാനമാണ് വിവാഹം കഴിക്കണോ വേണ്ടയോ എന്ന്. ഞാൻ ഇഷ്ടപെട്ടത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ അവർക്കും എന്നോട് ഇഷ്ടം തോന്നുന്നു. എന്റെ എല്ലാ പ്രണയങ്ങളും വൺ സൈഡ് ആണ് എന്നെ ആർക്കും ഇഷ്ടമല്ലല്ലോ എന്ന് സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനൽ വഴി വെളിപ്പെടുത്തിയത്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്‍ഡി ചെയ്യുകയാണ്.

 

എന്നാൽ ഇങ്ങനെ പറഞ്ഞു നടക്കുമ്പോൾ എല്ലാവരും പറയുന്നത് ഞാൻസൈ ക്കോ ആണെന്നാണ് പക്ഷേ, സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു സർഗാത്മക പ്രതിഭയാണ് ഞാനെന്നാണ് ഡോക്ടർ പറഞ്ഞത്’, സന്തോഷ് വർക്കി വ്യക്തമാക്കി.

Leave a Comment

Your email address will not be published.