സാന്ത്വനത്തിലെ ശിവേട്ടനായെത്തുന്ന സജിന് ഇന്ന് പിറന്നാൾ…..

സാന്ത്വനത്തിലെ ശിവേട്ടനായെത്തുന്ന സജിന് ഇന്ന് പിറന്നാൾ…..

 

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ എപ്പിസോഡും പ്രേക്ഷകർ കാത്തിരുന്നുകാണാറാണ് പതിവ്. വേറിട്ട അവതരണ ശൈലിയാണ് സാന്ത്വനം പരമ്പരയെ

 

വ്യത്യസ്തമാക്കുന്നത്. മറ്റ് പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു സിനിമാറ്റിക്ക് ശൈലി പിന്തുടരുന്നു എന്നതാണ് പലപ്പോഴും സാന്ത്വനത്തിന് എല്ലാത്തരം പ്രേക്ഷകരെയും നേടിക്കൊടുക്കാൻ കാരണം.

 

ചിപ്പി രഞ്ജിത്ത്, രാജീവ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്

ഈ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സജിന്‍. പരമ്പരയില്‍ ശിവേട്ടനായെത്തുന്ന സജിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനമെന്നത് ആരാധകര്‍ പലരും വിശ്വസിക്കാറില്ല.

അഭിനയിക്കാനുള്ള കഴിവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയൽ സിനിമാ താരം സജിൻ ടി.പി. പ്ലസ്ടു എന്ന സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.ഒന്നര വർഷങ്ങൾക്ക് മുമ്പ് സാന്ത്വനം സീരിയലിലെ ശിവനായി അവതരിച്ചതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി തുടങ്ങി. മുന്‍പൊരു സീരിയല്‍ നടനും കിട്ടാത്ത സ്റ്റാര്‍ഡമാണ് ഇപ്പോള്‍ ശിവനായി എത്തുന്ന സജിന് കിട്ടുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ യൂത്തന്മാരും പ്രായമായവരും എല്ലാം ശിവേട്ടന്റെ ഫാന്‍സാണ്. ആ ജനപിന്തുണ തന്നെയാണ് ശിവന്റെ വിജയവും. ഇന്ന്

സജിന്റെ പിറന്നാളാണ്. താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍മീഡിയ ഒന്നാകെ ആഘോഷിച്ചെന്നുവേണം പറയാന്‍. സിനിമാ താരങ്ങളുടേത് പോലെതന്നെ ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ദിനവും ആഘോഷിക്കുകയായിരുന്നു. ഒരു പാട് പേരാണ് ശിവൻ എന്ന സജീന് പിറന്നാൾ ആശംസിക്കുന്നത്.

സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഇന്നുള്ളത്. പിന്നിട് ഈ പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള

പുരസ്കാരത്തിന് അർഹനായിരിന്നു സജിൻ.

പതിനാറാമത് മിന്നലെ അവാർഡിനാണ് സജിൻ അർഹനായിരിക്കുന്നത്.

മലയാളിക്ക് പരിചിതയായ നടി ഷഫ്നയാണ് സജിന്റെ ഭാര്യ. ഷഫ്നയാണ് തന്നെ പരമ്പരരയിലേക്ക് എത്തിച്ചതെന്നാണ് സജിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.പ്ലസ്ട എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഷഫ്നയും സജിനും ഇഷ്ടത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നത്.

 

വിവാഹം കഴിഞ്ഞിട്ട് ഒരുപാടായെങ്കിലും ഇരുവരും ഇപ്പോഴും പ്രണയകാലം ഇപ്പോഴും ആഘോഷിക്കുന്ന ദമ്പതികളാണ്. ഇയിടെ ഓണത്തിന്റെ ഭാഗമായി ഷഫ്‌നയോടൊത്ത് ഇടുക്കി കുട്ടിക്കാനം മലമണ്ട ട്രപ്പിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം സജിന്‍ പങ്കുവച്ചിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ ഷൂട്ട് ചെയ്തതോടെയാണ് മലമണ്ടയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയത്. മനോഹരമായ പ്രകൃതിഭംഗിയുള്ള മലമണ്ടയിലെ ട്രെക്കിംഗിനിടെ എടുത്ത മനോഹരമായ ചിത്രങ്ങളാണ് സജിന്‍ പങ്കുവച്ചത്.

ട്രെക്കിംഗിന്റെ ചിത്രങ്ങളും, മലമണ്ടയിലെ ഓണസദ്യയുടെ ചിത്രങ്ങലുമെല്ലാം ഇതോടെ വൈറലായിരുന്നു.

 

താരത്തിന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍  തരംഗമായിരിക്കുന്നത്.

ശ്രീകാന്തിന്റെ ആദ്യരാത്രി’ എന്ന പേരിലുള്ള ചിത്രത്തില്‍ ‘ശ്രീകാന്താ’യാണ് സജിന്‍ എത്തുന്നത്. ഒരേസമയം റൊമാന്റിക് ഹീറോയായും കലിപ്പനായും തകര്‍ത്താടുകയാണ് സജിന്‍. ‘

Leave a Comment

Your email address will not be published.