സൗഭാഗ്യ തന്റെ പ്രണയം എന്നോട് തുറന്നു പറയാതിരുന്നത് ഒത്തിരി വിഷമിപ്പിച്ചിരുന്നു. താര കല്യാൺ..
സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്.. സൗഭാഗ്യ മാത്രമല്ല താരത്തിന്റെ കുടുംബം മൊത്തത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.. ഈയിടയ്ക്ക് ആയിരുന്നു സൗഭാഗ്യക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞു ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇവർ സ്ഥിരം പങ്കുവയ്ക്കാറുണ്ട്..
ഇപ്പോൾ ഫുൾടൈം, ബേബിയുടെ കൂടെ ആണെന്നാണ് അർജുനും സൗഭാഗ്യയും പറയുന്നത്..മറ്റു പല കാര്യങ്ങളിലും ഉള്ള ശ്രദ്ധ അവർ അല്പം മാറ്റിവെച്ചിരിക്കുകയാണ്. അഭിനയത്തിലേക്ക് വീണ്ടും കാലെടുത്തുവയ്ക്കുകയും ചെയ്തു സൗഭാഗ്യയും അർജുനും.. ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ ഒരു പ്രോജക്ട് ചെയ്യുന്നത്..
സൗഭാഗ്യയെ ഇപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് അർജുൻ പറയുന്നത്. പ്രഷർ കൊടുത്ത് ഒന്നും ചെയ്യിപ്പിക്കില്ല.. പെൺകുഞ്ഞിനെ തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒടുവിൽ പ്രാർത്ഥന ഫലിക്കുകയായിരുന്നു. കുഞ്ഞിനെ ഡാൻസും പാട്ടുമൊക്കെ പഠിപ്പിക്കും. പക്ഷേ ആരാവണം എന്നത് അവൾ തന്നെ തീരുമാനിക്കും. അത് അങ്ങനെ തന്നെയാണ് വേണ്ടത് എന്നാണ് ഇരുവരും ഒരുമിച്ച് പറയുന്നത്..
വിവാഹശേഷം കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ താര കല്യാൺ, സൗഭാഗ്യ, അർജുൻ എന്നിവർ ഒരുമിച്ച് എത്തിയിരുന്നു. അന്ന് ഷോയിൽ വെച്ച് അർജ്ജുനുമായുള്ള പ്രണയത്തെ വീട്ടിൽ അറിയിച്ചപ്പോൾ എങ്ങനെയാണ് താര പ്രതികരിച്ചിരുന്നത് എന്നാണ് താരങ്ങൾ ഇപ്പോൾ പറയുന്നത്..
പ്രണയത്തെക്കുറിച്ച് മകൾ സൗഭാഗ്യ തന്നോട് പറയാതിരുന്നത് ഒത്തിരി വേദനിപ്പിച്ചു എന്നാണ് താരകല്യാൻ പറയുന്നത്. ഞാൻ വിചാരിച്ചത് അവർക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അവർ വന്ന് പറയുമല്ലോ എന്നാണ്. മറ്റുള്ളവർ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.. എന്റെ സഹോദരങ്ങൾ, ബന്ധുക്കൾ എല്ലാവരും എന്നെ വഴക്കുപറഞ്ഞു. അവൾ പറയാതിരുന്നതിൽ വലിയ വിഷമമുണ്ടായിരുന്നു. അമ്മയൊക്കെ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. കാരണം എനിക്ക് അത്ര ഇഷ്ടമാണ് സൗഭാഗ്യയെ..അവൾ എന്നോട് പറയണം എന്നുണ്ടായിരുന്നു. അർജുന് അത് അങ്ങനെ പറ്റില്ല എന്ന് എനിക്കറിയാം. കാരണം ഞാൻ ടീച്ചർ ആണല്ലോ. താര പറഞ്ഞു..
അമ്മയോട് പിന്നെ എപ്പോഴാണ് പറഞ്ഞത് എന്ന് ചോദിക്കുമ്പോൾ, എന്തോ എനിക്കത് പറയാൻ പറ്റിയില്ല. അമ്മ തന്നെ കണ്ടുപിടിച്ചതാണെന്നാണ് സൗഭാഗ്യ പറയുന്നത്..ഒരു ദിവസം ഒരു യാത്ര കഴിഞ്ഞ് വന്ന് വീട്ടിൽ കയറാൻ നേരം കല്യാണം ആലോചിക്കാൻ പോവുകയാണ് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്നൊക്കെ പറഞ്ഞു. അപ്പോൾ സൗഭാഗ്യ എനിക്ക് വേറെ കല്യാണം വേണ്ട എന്ന് പറഞ്ഞു. ചോദിച്ചപ്പോഴാണ് അർജുനെ ഇഷ്ടമാണെന്ന് പറയുന്നത്. ഞാൻ ഒരുപാട് ദേഷ്യപ്പെട്ടു. ഞാൻ എന്തുണ്ടെങ്കിലും ഇവളോട് പറയും. ഇപ്പോൾ അർജുനനോടും.. എന്തെങ്കിലും തീരുമാനം എടുക്കാൻ പോകുന്നുണ്ടെങ്കിൽ അത് ഇവരോട് പറയും. അമ്മ എന്തിനാണ് ഞങ്ങളോട് വിശദീകരിക്കുന്നത് എന്ന് ഇവർ ചോദിക്കും.. എന്നാലും ഇവർ അറിഞ്ഞിരിക്കണമല്ലോ… താര കല്യാൺ പറഞ്ഞു