അമ്മയുടെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചും ഒരു പാർട്ണർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സൗഭാഗ്യ വെങ്കിടേഷ്….
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് താരങ്ങൾ ജനപ്രീതി നേടിയത്.ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്…താരപുത്രി എന്നതിനപ്പുറം ആരാധകർക്കിടയിൽ ഉണ്ടാക്കിയെടുത്ത സൗഭാഗ്യയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. അമൃത ടിവിയിലെ കോമഡി സീരിയലിലൂടെയാണ് സൗഭാഗ്യ തുടക്കം കുറിച്ചിരിക്കുന്നത്. സൗഭാഗ്യയുടെ വിവാഹവും മറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അർജുൻ സോമശേഖറുമായുള്ള സൗഭാഗ്യയുടെ വിവാഹം. ക്ലാസിക്കൽ ഡാൻസർ ആയ അർജുൻ മികച്ച ഒരു അഭിനേതാവ് കൂടിയാണ്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നിട് ഇരുവരുടെ ജീവിതത്തിലേക്ക് ഒരു മകൾ കൂടി വന്നു.സുദർശന എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. അച്ഛനേയും അമ്മയേയും പോലെ സുദർശനയും ഇപ്പോൾ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. മകൾ സുദർശനയുടെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ താര ദമ്പതികൾ പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇപ്പോൾ അമ്മയുടെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചും ഒരു പാർട്ണർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്…“എൻറെ അമ്മ ഒറ്റയ്ക്കിരിക്കുന്നത് എനിക്ക് വലിയ വിഷമം നൽകുന്ന കാര്യമാണ്. പാർട്ണർ എന്നു പറയുന്നത് വലിയ സംഭവമാണ്. ഒരു അത്യാവശ്യ ഘടകമാണ് എല്ലാവരുടെയും ജീവിതത്തിൽ. പക്ഷികൾക്ക് പോലും പാർട്ണർ ഉണ്ട്. അമ്മയ്ക്ക് അവരുടേതായ ശീലങ്ങൾ വിട്ട് എൻറെ കൂടെ നിൽക്കുന്നതിനോട് വലിയ താല്പര്യമില്ല. ഞാൻ എത്ര പ്രാവശ്യം അവിടെ പോയി നിന്നാലും അതിനൊരു പരിമിതി ഉണ്ടാവും. അമ്മ വീണ്ടും ഒരു വിവാഹം ചെയ്യുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം ആയിരിക്കും” – താരം പറയുന്നു.
“നിരവധി ആളുകൾ ആണ് അവരുടെ പാഠ്മർമാർ മരിച്ചിട്ടോ അല്ലെങ്കിൽ ഒറ്റപ്പെട്ടോ ഒക്കെ ജീവിക്കുന്നത്. അതുപോലെയുള്ള മാതാപിതാക്കൾക്ക് നമ്മൾ തന്നെ ഒരു കൂട്ട് കണ്ടെത്തി കൊടുക്കണം. സ്വന്തം അമ്മ നന്നായി ഒരുങ്ങി നടന്നാൽ പോലും അതിൽ അനിഷ്ടം കാണുന്ന ചില മക്കളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം മാറി. എനിക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറയിലുള്ള പലർക്കും ഇതുപോലെയുള്ള ചിന്തകൾ വരുന്നുണ്ട്” – സൗഭാഗ്യ പറയുന്നു.
അതേസമയം നിരവധി ആളുകൾ ഈ വിഷയത്തിൽ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അധികവും അമ്മാവന്മാരും അമ്മായിമാരും 90സ് കിഡ്സും ആണ് നമ്മുടെ നാട്ടിലെ സംസ്കാരത്തെക്കുറിച്ചെല്ലാം ട്യൂഷൻ എടുത്തുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. അതേസമയം പുതുതലമുറയിലെ ആളുകൾ സൗഭാഗ്യയുടെ വാക്കുകൾക്ക് കൈയ്യടിക്കുകയാണ് ഇപ്പോൾ.