പ്രതിസന്ധിയിൽ കൈവിടാതെ SBI ബാങ്ക്.. ഈടില്ലാതെ 5 ലക്ഷം വരെ വായ്പ്പ നൽകി ബാങ്ക്

കോവിഡ് എന്ന മഹാമാരിയിൽ പെട്ട് വിറങ്ങലിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം. പണിഇല്ലായിമയും പട്ടിണിയും കൊണ്ട് ഒരു വലിയ പ്രതിസന്ധയിൽ കൂടി കടന്ന് പോവുകയാണ് ലോകം മുഴുവനും. ഇടയ്ക്കുള്ള ലോക്ക് ഡൌൺ കാരണം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് രാജ്യം കടന്ന് പോവുന്നത്. വലിയ വലിയ കമ്പനികൾ എല്ലാം പണം ഇല്ലാത്തത്തിന്റെ പേരിൽ തകർന്ന് നില്കുകയാണ്.

എന്നാൽ ഈ പ്രതിസന്ധിയിലും ഉപഭോക്താലെ കൈവിടാതെ സഹായിക്കാൻ ഒരുങ്ങി നിൽക്കുകയാണ് SBI ബാങ്ക്. പ്രധാനമായും ഈ വായ്പ്പ ലഭിക്കുന്നത് കോവിഡ് ചികത്സയിക്കാണ്. SBI കവച്‌ പേഴ്സണൽ ലോൺ എന്നാണ് ഈ വായ്പ്പ അറിയപ്പെടുന്നത്. ഉപഭോക്‌താക്കളുടെ സ്വന്തം ചികിത്സയികയോ അല്ലെങ്കിൽ കോവിഡ് ബാധിച്ച കുടുബംങ്ങൾക്കോ ഈ വായ്പ്പ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

25000രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് ഇതിൽ നിന്നും വായ്പ്പ ലഭിക്കുന്നത്. ഇതിനകം തന്നെ ഒരുപാട് സഹായങ്ങൾ ആണ് ഉപഭോക്താകൾക്ക് sbi നൽകിയിരിക്കുന്നത്. ഈ SBI കവച്‌ പേഴ്സണൽ ലോണിന്റെ എറ്റവും വലിയ സവിശേഷത എന്നത് ഇതിന് യാതൊരു തരത്തിലുള ഈട് നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ ഒരു സവിശേഷത. കൂടാതെ യാതൊരു ഫീസും ഇതിൽ വാങ്ങികുനില്ല.

പ്രതിവർഷം 8.5% ആണ് ഈ ലോണിന് പലിശ ഈടാക്കുന്നത്. ആവിശ്യക്കാരന്റെ ആവിശ്യം നോക്കിയും വായ്പ്പ അടക്കാനുള്ള ശേഷിയും നോക്കിയാണ് ബാങ്ക് തുക നൽകുന്നത്. 5 വര്ഷത്തേക്ക് ആണ് ഈ വായ്പ്പയുടെ കാലയളവ്. SBI ബാങ്കിൽ നേരിട്ട് പോയോ അല്ലങ്കിൽ യോനോ ആപ്പിൽ വഴിയും ഈ വായിപ്പായിക്കായി അപേഷിക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ വിവരം അറിയാൻ വേണ്ടി അടുത്തുള്ള ബാങ്കും ആയി ബന്ധപ്പെടേണ്ടതാണ്. കൂടതെ ഈ വീഡിയോയും കാണുക.

Leave a Comment

Your email address will not be published. Required fields are marked *