ജനഗണമനയുടെ രണ്ടാം ഭാഗം വരുമെന്നത് വെറും തള്ളാണെന്ന് സുരാജ് വെഞ്ഞാറമൂട്….
തിയേറ്ററിലും ഒടിടിയിലും മികച്ച വിജയം നേടിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഡിജോ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്.ഇപ്പോഴിതാ ചിത്രതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.രണ്ടാം ഭാഗം കുറച്ചുകൂടി ഒരു വൈഡർ ക്യാൻവാസിലുള്ള ചിത്രമായിരിക്കും. ആദ്യഭാഗവുമായി സാമ്യതകൾ വളരെ കുറവായിരിക്കും. തിരക്കഥ ഇനിയും പൂർത്തിയായിട്ടില്ല. വളരെയധികം സമയം എടുത്തുകൊണ്ടു തന്നെ ചെയ്യേണ്ട ഒന്നാണത്. ഒരു സ്റ്റോറി ലൈൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഇനിയും പൂർത്തിയാക്കാനുണ്ട്. ഒന്നാം ഭാഗത്തിൽ ഇല്ലാത്ത കുറെ ഫ്ലേവേഴ്സ് രണ്ടാം ഭാഗത്തിൽ ഉണ്ടായിരിക്കും. രണ്ടാം ഭാഗം കുറച്ചു കൂടി ഇമോഷണൽ ആയിരിക്കും.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം ഇതിലും വൈഡായ ഒരു ലൈഫുള്ള വ്യക്തിയാണ്. രണ്ടാം ഭാഗത്തിൽ വില്ലൻ കുറച്ചുകൂടി അതിശക്തനായിരിക്കും.’ സമയത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാരിസ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഭരണ വർഗ്ഗത്തെ അധികാരത്തിൽ പിടിച്ചു നിർത്താൻ വേണ്ടി സൃഷ്ടിച്ചെടുക്കുന്ന സാമുദായിക കലാപങ്ങളെ വളരെ ശക്തമായ രീതിയിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ജന ഗണ മന. ഏതായാലും ഒന്നാം ഭാഗത്തിൽ പറയാതെ ബാക്കി വച്ച കുറെ കാര്യങ്ങൾക്കുള്ള മറുപടിയാകും രണ്ടാം ഭാഗം. സുരാജ് വെഞ്ഞാറമൂട്, വിൻസി അലോഷ്യസ്, മമ്ത മോഹൻദാസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.
സിനിമയുടെ അണിയറ പ്രവർത്തകരായ ലിസ്റ്റിനും പൃഥ്വിരാജിനെക്കുറിച്ചും ഒക്കെ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വളരെയധികം ജനശ്രദ്ധ നേടുന്നത്. ലിസ്റ്റിലും രാജുവും ഒക്കെ കോടികളുടെ കളക്ഷൻ പറഞ്ഞു തള്ളാറുണ്ടെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അതുപോലെതന്നെ സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് പറയുന്നതും അത്തരത്തിൽ ഒരു തള്ള് ആണെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
എന്നാലും എന്റെളിയാ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കയറുന്നത് അവർ പറയാറുള്ളത് അങ്ങനെ കുറെ തള്ളുകൾ ഒക്കെ വരാറുണ്ട്. ലിസ്റ്റിൽ ആയതുകൊണ്ട് ഞാൻ ഒരു കാര്യം പറയാം ദയവ് ചെയ്ത് ഈ സിനിമ റിലീസിനു ശേഷം ഒരു 25 കോടി ക്ലബ്ബിലേക്ക് കയറ്റിക്കോ റിലീസിനു മുൻപ് അത്രയും ഒന്നും എഴുതിത്തള്ളരുതെന്നും സുരാജ് പറഞ്ഞു. എന്തായാലും ഒരു 25 കോടി ക്ലബ് എന്നൊക്കെ ലിസ്റ്റിൻ ഇടുമല്ലോ അല്ലേ. എന്നാൽ ഞങ്ങളുടെ എന്നാലും എന്റെളിയാ എന്ന കുഞ്ഞു സിനിമയിൽ അത്തരം തള്ളുകളോ കള്ളത്തരങ്ങൾ ഒന്നുമില്ല എന്നും ഇത് പാവങ്ങളുടെ ഒരു സിനിമയാണെന്ന് സുരാജ് പറഞ്ഞു.