Latest NewsSocial Media Trend

ദാമ്പത്യ ജീവിതം പരാജയമായിരുന്നു- സീമ ജി നായർ

ഒരു വിഷമഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യയതെങ്കിലും കുട്ടിയുമായി എനിക്ക് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു

നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കും സീരിയലിലേക്കും കടന്നു വന്ന വ്യക്തിയാണ് സീമ ജി നായർ. ഒരു കടംകഥ എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. ആയിരത്തിലധികം നാടകവേദികളിൽ സീമ ജി നായർ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തെ തുടർന്ന് സീമ ജി നായർ സീരിയലിലേയ്ക്ക് പ്രവേശിച്ചു. ചേറപ്പായി കഥകൾ ആയിരുന്നു സീമയുടെ ആദ്യ സീരിയൽ. മുപ്പതിലധികം സീരിയലുകളിൽ അഭിനയിച്ച് സീമ ജി നായർ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സീരിയലുകളിൽ കൂടുതലും സാധാരണക്കാരിയായ കഥാപാത്രങ്ങളെയാണ് സീമ ജി നായർ അവതരിപ്പിച്ചിരുന്നത്.

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും അതിന്റെ പരാജയത്തെക്കുറിച്ചും സീമ തുറന്നുപറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാടകക്കാരി ആയതു കൊണ്ട് തന്റെ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക്കുണ്ടായിരുന്നതായി സീമ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ഒരു ഓണക്കാലത്താണ് അച്ഛൻ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ പോയി. അച്ഛന്റെ ബോഡി വീട്ടിൽ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാൻ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെൻഷനുണ്ടായിരുന്നു. വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ വിഷമഘട്ടം വന്നപ്പോൾ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പോഴും ഞാൻ നാടകങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോൾ തന്നെ ഹാർട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് മോനെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു.’

സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു.

1984-ൽ അടുത്തടുത്ത് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സീമ ജി നായർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ പറന്നു പറന്നു പറന്ന് എന്ന സിനിമയിലും അഭിനയിച്ചു. വലിയൊരിടവേളയ്ക്കുശേഷം 2001-ൽ മൺകോലങ്ങൾ എന്ന സിനിമയിലാണ് പിന്നീട് സീമ ജി നായർ അഭിനയിയ്ക്കുന്നത്. നൂറോളം സിനിമകളിലായി സീമ ജി നായർ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close