മലയാളികള്‍ ജയനെ ഇന്നും സ്നേഹത്തോടെ ഓര്‍ത്തിരിക്കുന്നുവെന്നത് തന്നെ അംഗീകാരമാണെന്ന് സീമ
മലയാളികളുടെ എക്കാലത്തേയും പ്രിയ ജോഡിയാണ് ജയനും സീമയും. ഇന്നും ആ ജോഡിയെ വെല്ലുന്നൊരു താരജോഡി മലയാള സിനിമയ്ക്ക് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പറയാം.
അനവധി ഹിറ്റ് സിനിമകളിൽ അഭിനയ മികവ് പുലർത്തി .ഐ.വി. ശശിയുടെ അങ്ങാടി’യിലൂടെ സൂപ്പര്‍താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന നടനായിരുന്നു ജയന്. നിർഭാഗ്യകരമായ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ജയൻ ഈ ലോകത്തോട് വിടപറഞ്ഞ് ഇത്രേം വർഷത്തിന് ശേഷവും, അദ്ദേഹത്തിന്റെ കരിസ്മാറ്റിക് വ്യക്തിത്വത്തിനും അതിശയകരമായ കഴിവിനും പ്രേക്ഷകർ ഓർക്കുന്നു.ജയന്റെ നായികയായി സീമയെ മാത്രം കാണാൻ മലയാളി പ്രേക്ഷകർ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് നവംബർ 16 ന് അപകടകരമായ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടയിൽ മരിക്കുമ്പോൾ സുന്ദരനായ നടൻ തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്നു.
മലയാളികള്‍ ജയനെ ഇന്നും സ്നേഹത്തോടെ ഓര്‍ത്തിരിക്കുന്നുവെന്നത് തന്നെ അംഗീകാരമാണെന്ന് സീമ പറയുന്നു.അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ജയൻ എന്ന നടനെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സീമ. അദ്ദേഹം ജീവിച്ചിരിരുന്നെകിൽ പോലും ഇത്രത്തോളം അംഗീകാരം കിട്ടുമോ എന്ന് സംശയമാണെന്നും സീമ പറയുന്നു. അദ്ദേഹം മരണപ്പെട്ടതായി താൻ ചിന്തിച്ചിട്ടുപോലും ഇല്ല കാരണം മനസ്സിൽ ഉള്ളത് എല്ലാവരോടും സ്നേഹപൂർവം സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ജയേട്ടന്റെ മുഖമാണെന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു.ജയേട്ടന്റെ മൃതദേഹം കൊല്ലത്ത് എത്തിച്ചപ്പോൾ കാണാനായി ഞാൻ ശശിയേട്ടനോടൊപ്പം പോയിരുന്നു, പക്ഷേ പകുതിവഴിക്ക് വച്ച് യാത്ര നിർത്തി. ജീവനറ്റ ആ മുഖം നീ കാണേണ്ട, നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു, അങ്ങനെ ഞാൻ ജയേട്ടന്റെ മൃതശരീരം കാണാതെ മടങ്ങി” സീമ ഓര്‍ക്കുന്നു. .
ആദ്യകാലങ്ങളിൽ നിരവധി സിനിമകളിൽ ജയനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പല ഗോസിപ്പുകളും വന്നു. ഞങ്ങൾ തമ്മിൽ പ്രണയിത്തിലാണ് എന്നൊക്കെ.ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണെന്നു പറഞ്ഞു.ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങളെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു. ഇപ്പോൾ ഈ അടുത്തുപോലും ഒരു ദിവസം ഒരു സ്ത്രീ വന്ന് എന്നോട് സുന്ദരിയാണല്ലോ എന്നൊക്കെ ചോദിച്ചു അപ്പോൾ ഞാൻ വളരെ സന്തോഷിച്ചു എന്നാൽ അതിനുശേഷം ആ സ്ത്രീ ചോദിച്ച വാക്കുകൾ ആണ് എന്നെ അമ്പരപ്പിച്ചത്.
ആ സ്ത്രീയോട് ചോദിക്കുകയാണ് സാർ കിട്ടിയില്ലെങ്കിൽ ജയൻ കെട്ടേണ്ടത് ആയിരുന്നല്ലേ എന്ന്. സത്യം പറഞ്ഞാൽ ഞാൻ വളരെയധികം അന്തം വിട്ടു പോയിരുന്നു. പക്ഷേ ഇത് ഞാൻ ആദ്യത്തെ തവണയൊന്നുമല്ല കേൾക്കുന്നത് ശീലമായതിനാൽ പിന്നീട് എനിക്ക് വലിയ കാര്യമായി ഒന്നും തോന്നിയില്ല എന്നും സിനിമ പറഞ്ഞു