താൻ ഇറങ്ങിപ്പോന്ന സിനിമ സെറ്റുകളെ കുറിച്ച് നടി സീനത്ത്..

താൻ ഇറങ്ങിപ്പോന്ന സിനിമ സെറ്റുകളെ കുറിച്ച് നടി സീനത്ത്..

 

മിനി സ്ക്രീനിലും മലയാള സിനിമ രംഗത്തും സജീവമായിരുന്ന നടിയാണ് സീനത്ത്. ഒരുകാലത്ത് നിരവധി സിനിമകളിലാണ് ചെറിയ വേഷങ്ങളിലൂടെയും വലിയ വേഷങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിട്ടുള്ളത്. നാടകത്തിൽ നിന്നായിരുന്നു സീനത്തിന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഇളയമ്മയായ നിലമ്പൂർ ആയിഷയാണ് നാടകത്തിലേക്ക് സീനത്തിനെ കൈപിടിച്ചു കയറ്റുന്നത്. അഭിനയമാണ് ജീവിതം എന്ന് മനസ്സിലാക്കിയതോടെ അത് ജീവിത മാർഗ്ഗമാക്കാൻ ഒരുങ്ങി സീനത്ത്.. സിനിമകളിൽ തനിക്ക് ഒരുപാട് വേഷങ്ങൾ വന്നിട്ടുണ്ട്. ഒത്തിരി അഭിനയ പ്രാധാന്യമുള്ളത് എന്നാൽ വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.. ചില സിനിമകളിൽ ഡബ്ബിങ് ആർടിസ്റ്റ് ആയും സീനത് പ്രവർത്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ എനിക്ക് ചെയ്യാൻ പറ്റിയ കഥാപാത്രങ്ങളുടെയൊക്കെ ഡബ്ബിങ് ചെയ്യാനായി എന്നെ വിളിക്കും. അപ്പോൾ ഞാൻ പോകാറില്ല. അവരോട് ഞാൻ ചോദിക്കും ഈ വേഷം എനിക്ക് ചെയ്യാമായിരുന്നല്ലോ എന്തുകൊണ്ട് എന്നെ വിളിച്ചില്ല എന്നിട്ട് ഡബ്ബിങ് ചെയ്യാനായി വിളിക്കുന്നത് ശരിയല്ലല്ലോ എന്ന്..

അമൃത ടിവിയുടെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ തന്റെ പഴയകാല സിനിമ അനുഭവങ്ങളാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്.. ഒരുകാലത്ത് സിനിമകളിൽ വളരെ സജീവമായിരുന്നു.. അതേസമയം എന്റെ തുടക്കകാലത്ത് സിനിമയിൽ സജീവമായിരുന്ന സമയത്ത് പല കാരണങ്ങളാൽ നിരവധി സംവിധായകരുടെ സിനിമ ലൊക്കേഷനുകളിൽ നിന്ന് എനിക്ക് ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്. വിനയൻ അടക്കമുള്ള സംവിധായകരുടെ സിനിമ ലൊക്കേഷനുകളിൽ നിന്ന് ഇറങ്ങി പോന്നിട്ടുണ്ട്..

 

ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി എന്ന സിനിമയിലേക്ക് എനിക്ക് ഒരു വേഷം ചെയ്യാനായി വിളിച്ചു. അന്ന് ഹോട്ടൽ മഹാറാണിയിലാണ് എല്ലാ ആർട്ടിസ്റ്റുകളും താമസിക്കുന്നത്. അവിടെനിന്ന് മേക്കപ്പ് എല്ലാം ചെയ്ത ശേഷമാണ് ലൊക്കേഷനിലേക്ക് ചെല്ലുക. അന്ന് എനിക്ക് രഞ്ജിത്തിനെയോ ഹരിദാസിനെയോ അറിയില്ലായിരുന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് കഥ പറഞ്ഞു. അതിൽ എന്റെ അനുജത്തിയായി പറഞ്ഞത് ഉണ്ണിമേരി എന്ന നടിയെ ആയിരുന്നു.. ആ സമയത്ത് ഉണ്ണിമേരിക്ക് നല്ല തടിയുണ്ട്. അതുകൊണ്ട് ഉണ്ണിമേരിയുടെ ചേച്ചിയായി അഭിനയിക്കാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു.. എന്നിട്ട് ലൊക്കേഷനിൽ നിന്നും ഇറങ്ങിപ്പോന്നു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് ഞാൻ രഞ്ജിത്തിനെ കാണുന്നത്. അന്ന് ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു..

പിന്നെ വിനയന്റെ ആകാശഗംഗ എന്ന സിനിമയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ കുഞ്ഞുമായി ചെന്നപ്പോൾ എനിക്ക് അവിടെ റൂമില്ല. ഞാൻ റൂം ചോദിച്ചപ്പോൾ കിട്ടാതെ വന്ന സിറ്റുവേഷൻ ഉണ്ടായി ഇതൊന്നും വിനയൻ സാർ അറിഞ്ഞിട്ടില്ലായിരുന്നു. ഒടുവിൽ ഞാൻ തിരിച്ചു പോന്നു.

അതിനുശേഷം ആണ് വിനയൻ സാറിനെ വിളിക്കുന്നത്.. ഞാൻ പോവുകയാണ് എന്നു പറഞ്ഞു എന്തായാലും പോയില്ലേ ഇനി കുഴപ്പമില്ല എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഒരു സിനിമയിലേക്കും എന്നെ വിളിച്ചില്ല അവസാനം ഒരു പടത്തിൽ വിളിച്ചെങ്കിലും എനിക്ക് പോകാൻ കഴിഞ്ഞില്ല സീനത്ത് പറഞ്ഞു..

Leave a Comment

Your email address will not be published.