ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥമാരെയും ഓർത്തുകൊണ്ട് ഒരു അധ്യാപക ദിനം കൂടി…….

ജീവിതവഴിയിൽ വെളിച്ചം വിതറിയ ഗുരുനാഥമാരെയും ഓർത്തുകൊണ്ട് ഒരു അധ്യാപക ദിനം കൂടി…….

 

അറിവിന്റെയും വിജ്ഞാനത്തിന്റെയുംപ്രകാശരേണുക്കൾകൊണ്ട് അജ്ഞതയുടെ അന്ധകാരം തുടച്ചുനീക്കുന്ന ഗുരുസ്മരണയിലൂണരാൻ ഒരു അധ്യാപകദിനം കൂടി ,ഇന്ന് അധ്യാപക ദിനം.

എല്ലാ വർഷവും ഒക്ടോബർ 5 ന് ലോകം മുഴുവൻ അദ്ധ്യാപക ദിനം ആചരിക്കുന്നു. നൂറിലധികം രാജ്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകത്തിന്റെ വളർച്ചക്കായി അദ്ധ്യാപകർ നൽകുന്ന സംഭാവനകൾ വളരെയധികം വിലപ്പെട്ടതാണ്. വിദ്യ അഭ്യസിപ്പിച്ചെടുത്ത അദ്ധ്യാപകർ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ ശില്പി.

മുൻരാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും ദാർശനികനുമായ ഡോ.രാധാകൃഷ്ണന്റെ

സർവേപ്പള്ളി ഇന്ന്. അധ്യാപക ജന്മദിനമാണ്

ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.

വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ ആവിഷ്കരിച്ച

നവംനവങ്ങളായ പ്രതിഭാശാലിയായിരുന്നു

ഡോ രാധാകൃഷ്ണൻ.

1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത്. യുണസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത്. സമൂഹത്തിന്റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്റെയും നേതൃത്വത്തില്‍ ഒരു രേഖ തയ്യാറാക്കുകയുണ്ടായി. പ്രസ്തുത രേഖയില്‍ അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ  തുടങ്ങിയവ  സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.  ഇത്തരം കാര്യങ്ങള്‍ അധ്യാപകസംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും രേഖയില്‍ പറഞ്ഞിരിക്കുന്നു. 1966 ഒക്ടോബര്‍ 5 ന് ആണ് ഔപചാരികമായി ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ രേഖയിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ലോകരാജ്യങ്ങളെ ഓര്‍മിപ്പിക്കുവാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഒക്ടോബര്‍ 5 ലോക അധ്യാപകദിനമായി ആചരിക്കുന്നത്.

നല്ല തലമുറകളെ വാർത്തെടുക്കുക എന്നതാണ് അധ്യാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിവരമുള്ളവനെ കണ്ടെത്തി പഠിപ്പിക്കുന്നതല്ല അധ്യാപക ധർമ്മം.

ദിശാബോധമില്ലാത്തവരെ ബോധവാന്മാർ ആക്കുകയും നേരിന്റെയും അറിവിന്റെയും പാത തെളിയിക്കുകയും ചെയ്യുന്നതാണ് ശരിയായ അധ്യാപക ധർമ്മം.

നമ്മുടെ സമൂഹത്തിന്റെ നട്ടെല്ലാണ് അധ്യാപകരെന്ന് പറയുന്നത് ശരിയാണ്. വിദ്യാർത്ഥികളുടെ സ്വഭാവം കെട്ടിപ്പടുക്കുന്നതിലും അവരെ ഇന്ത്യയുടെ ഉത്തമ പൗരന്മാരായി രൂപപ്പെടുത്തുന്നതിലും അവർ നിർണായക പങ്ക് വഹിക്കുന്നു.

വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നവരാണ് യഥാർഥ അധ്യാപകർ.“താൻപോലും കണ്ടെത്താത്ത നവീനമായ തലങ്ങളിലേക്ക് കുട്ടിയെ നയിക്കുവാനുള്ള കഴിവാണ് ഒരു അധ്യാപകന്റെ മഹത്വം.എന്നാൽ ഇരുട്ടിനെ അകറ്റുന്നയാളാണല്ലോ. ഇരുട്ടിനെ അകറ്റുന്നത് പ്രകാശമാണ്. അതിനാൽ ഗുരു വെളിച്ചമാണ്.

നല്ല സുഗന്ധമുള്ള പൂക്കൾ കാഴ്ചയ്ക്ക സുന്ദരമാകണമെന്നില്ല. ചില പുക്കൾ കാണാൻ കൊള്ളാം. എന്നാൽ, കാര്യത്തിനു കൊള്ളില്ല. ദുരക്കാഴ്ചയ്ക്ക് ഭംഗിയുള്ള പൂക്കളുടെ അടുത്തുചെല്ലുമ്പോൾ അഭംഗി തോന്നാം. പനിനീർപ്പുവും കടലാസു റോസയുമൊക്കെ കൂർത്തുമൂർത്തമുള്ളുകൾക്കു മുകളിൽ വിടരുന്നതുപോലെ ചില അധ്യാപകർ പഠിപ്പിക്കുമ്പോൾ അമർഷവും,ദേഷ്യവും കൂടുതൽ പ്രകടിപ്പിക്കും. എന്നാൽ, പിൽക്കാലത്ത് നമ്മെ നാമാക്കുന്നത് അത്തരം അധ്യാപകരുടെ ശാസനയും ശിക്ഷണവും കൊണ്ടാണെന്ന് നാം തിരിച്ചറിയണം.

 

അദ്ധ്യാപനം തപസ്യയായി ഏറ്റെടുത്തവർകകെ ഈ ബാധ്യത നിറവേറ്റാൻ സാധിക്കൂ. സ്നേഹവും സഹാനുഭൂതിയുമാണ് അദ്ധ്യാപകന്റെ മുഖമുദ്ര. ഭാവിലോകത്തിന്റെ ശിൽപികളായ,അറിവിന്റെ വെളിച്ചം വരും തലമുറക്ക് പകർന്നു കൊടുക്കുകയും, സമൂഹത്തിന് ഉതകുന്ന, ഓരോ രാജ്യത്തിൻ്റെ നന്മ ഉയർത്തിപ്പിടിക്കുന്ന ഉത്തമ വ്യക്തിത്വം വാർത്തെടുക്കലാണ് അധ്യാപനം…എല്ലാ അദ്ധ്യാപകർക്കുംം അദ്ധ്യാപകദിനാശംസകൾ…..

Leave a Comment

Your email address will not be published.