പട്ടിണിമാറ്റാന്‍ ഡ്രൈവറായ സീരിയല്‍ നടന്‍ കിഷോര്‍ പീതാംബരന്റെ അനുഭവ വിശേഷങ്ങൾ……
മിനി സ്‌ക്രീനിൽ തിളങ്ങി നിന്ന നായകൻ ആയിരുന്നു കിഷോർ. മുന്നൂറോളം സീരിയലുകളിൽ അഭിനയിച്ച നടൻ. നായകമായും പ്രതിനായകനായും വില്ലൻ ആയും എല്ലാം സീരിയൽ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകത്തിലും തന്റേതായ മുഖം പതിപ്പിച്ച കിഷോർ പീതാംബരൻ.തിരുവനന്തപുരം പാലോട് ആണ് കിഷോർ താമസിക്കുന്നത്. ഭാര്യ സരിതക്കും രണ്ടു മക്കൾക്കും ഒപ്പം ഉള്ളത്കൊണ്ട് ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യൻ. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് അമിതാവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പ്രൊഫഷണൽ നാടകത്തിൽ സജീവമായി.നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച നടൻ പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. സീരിയലിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ അതു തന്നെ ജീവിത മാർഗമായി താരം സ്വീകരിച്ചു.
‘അങ്ങാടിപ്പാട്ട് സംവിധായകൻ ആർ. ഗോപിനാഥ് അതിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഹിറ്റായതോടെ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പിന്നീട് അലകൾ’, ‘സാഗരം’, ‘ഹരിചന്ദനം’, ‘ഊമക്കുയിൽ’, ‘സ്ത്രീജൻമം’, ‘ഹരിചന്ദനം’, ‘മഞ്ഞുരുകും കാലം’ തുടങ്ങി 280 സീരിയലുകളിൽ ഇതിനോടകം അഭിനയിച്ചു. ഒരേ സമയം ഒന്നും രണ്ടും സീരിയലുകളിലൊക്കെ താരത്തെ കാണാം. ‘ഭാഗ്യജാതകം’, ‘സീത’, ‘ജാനി’, ‘കുട്ടിക്കുറുമ്പൻ’ തുടങ്ങിയ സീരിയലുകളാണ് ചെയ്യതു. നിലവിൽ സസ്നേഹം സീരിയലാണ്. കിഷോർ പീതാംബരൻ ഇപ്പോൾ അഭിനയിക്കുന്നത്.
ആറു സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ‘കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കിങ് ആൻഡ് കമ്മീഷണർ’, ‘സിംഹാസനം’ തുടങ്ങി ആറു സിനിമകളിൽ അഭിനയിച്ചു. കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷമായിരുന്നു കിഷോറിന്. ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ കുറിച്ച്
കിഷോര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയും സീരിയലും ഇല്ലാതിരുന്ന കാലത്ത് ഡ്രൈവിങ് പണിയാണ് തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപോയതെന്ന് കിഷോർ പീതാംബരൻ പറയുന്നു.
37 ദിവസം ആ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചു. എന്നാൽ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, ‘കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് സീരിയൽ ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു എന്ന് താരം പറയുന്നു. അതോടെ സാമ്പത്തികമായി ബുദ്ധിമുട്ടി.ഇതോടെ രണ്ട് മാസ്സം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു എന്നും കിഷോർ പറയുന്നു. എന്നാൽ മികച്ച ഡ്രൈവറായ താരം വരുമാനത്തിന് വേണ്ടി ഡ്രൈവിങ്ങ് പണിക്കിറങ്ങി പിന്നെ കുടുംബം പുലർത്തി.
തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് ‘സരയു’വില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തില്‍ സജീവമായി തുടങ്ങിയത്.
റിസ്‌ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. കിഷോർ പറഞ്ഞു.