സീരിയൽ താരം ഗൗരി കൃഷ്ണൻ വിവാഹിതയായി

സീരിയൽ താരം ഗൗരി കൃഷ്ണൻ വിവാഹിതയായി.,,,,,

 

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കാണാ കൺമണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി പത്തിൽ അധികം സീരിയലുകളിൽ അഭിനയിച്ചു. പൗർണി തിങ്കളിലെ വേഷത്തിലൂടെയാണ് ഗൗരി കൂടുതൽ

ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. സ്വയം ഭക്ഷണവും, ഫോട്ടോഷൂടും, കുടുംബ വിശേഷങ്ങളുമെല്ലാമാണ് താരം അതിൽ പങ്കുവെക്കാറുള്ളത്.തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെല്ലാം ഗൗരി പതിവായി ആരാധകരെ അറിയിക്കാറുണ്ട് കഴിഞ്ഞ ദിവസം വിവാഹ തിയ്യതി പരസ്യപ്പെടുത്തി നടി സോഷ്യൽ മീഡിയയിൽ എത്തിയിരിന്നു,നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തകളൊക്കെ നേരത്തെ പുറത്ത് വന്നതാണ്,വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗൗരി കൃഷ്ണൻ

വിവാഹം നവംബർ 24നാണ് നടക്കാൻ പോകുന്നത്. കല്യാണ സാരിയിൽ വരന്റേയും വധുവിന്റേയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേർത്ത വീഡിയോപങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി

പരസ്യപ്പെടുത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങള് താരത്തിന്റെ കാത്തരിപ്പിനു വിരാമിട്ടു കൊണ്ട് സേവ് ദി സെയ്റ്റ് ചിത്രങ്ങൾ എത്തിയിരിക്കുകയാണ്.

 

ഇപ്പോൾ ഗൗരിയുടെയും മനോജിനെയും വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അമ്പലത്തിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. അധികം ആഡംബരങ്ങളോ പ്രൗഡിയോ ഇല്ലാതെ വളരെ ലളിതമായ വിവാഹം. ചുവപ്പ് കസവു ബോർഡറുള്ള വെള്ള പട്ടു സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്.വളരെ മിനിമൽ മേക്കപ്പും തലയിൽ മുല്ലപ്പൂവും ചൂടിയിരിക്കുന്നുണ്ട് ട്രെഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളും ആക്സസറൈസ് ചെയ്തു. കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം.

ഇരുവർക്കും ആരാധകർ വിവാഹ ആശംസകൾ നേരുന്നുണ്ട്.

സീരിയൽ സംവിധായകനുമായ മനോജുമായുള്ള അടുപ്പം പ്രണയമാവുകയായിരുന്നു. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

 

ഗൗരി കൃഷ്ണൻ നായികയായി എത്തിയ ‘പൗർണമിത്തിങ്കൾ’ എന്ന സീരിയലിന്റെ സംവിധായകൻ മനോജ് പേയാടാണ് വരൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.

കോട്ടയം സ്വദേശിയായ ഗൗരി ‘നിലവിൽ സീ കേരളയിലെ പരമ്പരയായ ‘കയ്യെത്തും ദൂര’ത്തിലെ ‘മിസ്റ്റർ ഗായത്രി ദേവി’യായി ഇനി സ്ക്രീനിലുണ്ടാകും എന്ന സന്തോഷ വാർത്ത ഗൗരി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *