സീരിയൽ നടി ജോളി ഈശോ ഗുരുതരാവസ്തയിൽ, ശസ്ത്രക്രിയക്ക് വേണ്ടത് 18 ലക്ഷം…..

സീരിയൽ നടി ജോളി ഈശോ ഗുരുതരാവസ്തയിൽ, ശസ്ത്രക്രിയക്ക് വേണ്ടത് 18 ലക്ഷം…..

 

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജോളി ഈശോ. ഒരു കാലത്ത് മലയാള സിനിമയും സീരിയലുകളുമെല്ലാം സജീവമായിരുന്നു ജോളി. ചെറുതും വലുതുമായ ഒത്തിരി മികച്ച വേഷങ്ങളാണ് നടി ചെയ്തത്. ഒത്തിരി ആരാധകരായിരുന്നു നടിക്കുള്ളത്.സിനിമയിലും സീരിയലിലും വില്ലത്തി വേഷങ്ങളിലാണ് ജോളി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സീരിയലിലേക്ക് ചേക്കേറി. മലയാളത്തിൽ മാത്രമല്ല, തമിഴ് സീരിയലിലും സജീവമായിരുന്നു ജോളി

സഹോദരിക്ക് പകരക്കാരിയായി ആയിരുന്നു നാടകത്തിലാദ്യമായി എത്തിയത്.

പിന്നീട് അങ്ങോട്ട് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ജോളിയെ തേടിയെത്തിയത്. നന്ദനം എന്ന ചിത്രത്തിലെ രേവതിയുടെ കൂട്ടുകാരിയായി എത്തിയ കഥാപാത്രം അത്ര പെട്ടെന്ന് പ്രേക്ഷകർ മറന്നു പോകുന്നതല്ല. നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് ജോളി.നിരവധി സീരിയലുകളില്‍ അമ്മയായും അമ്മായിഅമ്മയായും ജോളി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ നാടകത്തില്‍ ആയിരുന്നു അഭിനയിച്ചത് , അതിനു ശേഷമാണ് സീരിയല്‍ രംഗത്തു പ്രവേശിച്ചത്.കോമഡി വേഷങ്ങൾ ഉൾപ്പെടെ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള മികച്ച നടിയാണ് അവർ.അവിസ്മരണീയമായ നെഗറ്റീവ് വേഷങ്ങളിലൂടെയാണ് ജോളി ടെലിവിഷൻ രംഗത്ത് തന്റേതായ ഇടം നേടിയത്. അവരിലൊരാളാണ് മഞ്ഞുരുകും കാലത്തിലെ ചന്ദ്രമതി . പരസ്പരത്തിൽ വസന്ത എന്ന ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ചു.

നിലവിൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.സുന്ദരി എന്ന പരമ്പരയിലെ സുന്ദരിയുടെ സഹായിയായ കഥാപാത്രത്തെ അത്ര പെട്ടെന്ന് ആരും മറന്നു പോകില്ല. നന്ദനം, രാജാധിരാജ, വികടകുമാരൻ തുടങ്ങിയ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന് കുറിച്ച വേദനകരമായ വാർത്തകളാണ്ട് പുറത്തു വരുന്നത്.

താരം ഇപ്പോള്‍ അതീവ ഗുരുതരവസ്ഥയിലാണ് എന്നുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്.

ഹൃദയ സ്തംഭമായ അസുഖം ബാധിച്ചു അടിയന്തര ശസ്ത്രക്രിയക്കായി ഹോസ്പിറ്റലില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് നടിയുടെ ഈ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്. ഈ ഒരു വാര്‍ത്ത സീരിയല്‍ ലോകത്തെ തന്നെ നടുക്കിയിരിക്കുകയാണ്.

കുറെ നാളുകള്‍ കൊണ്ട് ഈ രോഗത്തിന്റെ ചികിത്സയില്‍ ആയിരുന്നു നടി.കഴിഞ്ഞ ദിവസം അസുഖം കൂടുതല്‍ ആകുകയും എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ശസ്ത്രക്രിയക്ക് ഏകദേശം 18 ലക്ഷം രൂപ വേണ്ടി വരുമെന്നും പറയുന്നു.

ഈശോ എന്ന നടനെ ആണ് ജോളി വിവാഹം കഴിച്ചത്. ജോളിയുടെ സഹോദരിമാരായ ബിന്ദു രാമകൃഷ്ണനും, കൂത്താട്ടുകുളം ലീല ജെയിംസ് ഇന്നും അഭിനയ രംഗത്തു സജീവമാണ്. സീരിയലില്‍ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഈ അവസ്ഥയില്‍ വളരെ ദുഃഖം പുലര്‍ത്തുകയാണ് സഹപ്രവര്‍ത്തകരും, ആരാധകരും

Leave a Comment

Your email address will not be published. Required fields are marked *