മുകാംബികയിൽ പോയ അനുഭവം പങ്കുവെച്ച് സീരിയൽ നടി മേഘ്ന വിൻസെൻ്റ്.

മനസ് നിറഞ്ഞാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നത്. ശരിക്കും അനുഗ്രഹീതയായത് പോലെ തോന്നുകയാണ്. മുകാംബികയിൽ പോയ അനുഭവം പങ്കുവെച്ച് സീരിയൽ നടി മേഘ്ന വിൻസെൻ്റ്…….

 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയിലെ അമൃതയായി ഗംഭീര പ്രകടനമാണ് മേഘ്‌ന കാഴ്ചവെച്ചത്. ചന്ദനമഴ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു മേഘ്‌ന. പിന്നീട് വിവാഹ ശേഷം അഭിനയത്തിൽ നിന്നും വീട്ടു നിന്ന താരം വൈകാതെ തന്നെ വിവാഹ മോചിതയായി തമിഴ് പരമ്പരകളിലേക്ക് എത്തിയിരുന്നു. എന്നാൽ നടി മലയാളത്തിൽ തിരിച്ച് വരവ് നടത്തിയിരുന്നില്ല. പിന്നീട്

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് മിസിസ് ഹിറ്റ്‌ലറിലൂടെയായിരുന്നു താരം വീണ്ടും മിനിസ്‌ക്രീനിലേക്കെത്തിയത്. ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്.അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്ന തന്റെതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടും പ്രേക്ഷകർ മുന്നിൽ ഏറെ സജീവയായിരുന്നു. ഇപ്പോഴും താരം തമിഴിലെ മിക്ക ഷോകളിലും നിറയുന്നുണ്ട്. അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് കേരളത്തിൽ നിന്നും ഇപ്പോൾ മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ, മേഘ്‌നയുടെ ഏറ്റവും പുതിയ വ്ലോഗാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. മിസിസ് ഹിറ്റലറിന്റെ ഷൂട്ടിന്റെ ഭാഗമായി കൊല്ലൂര്‍ മൂകംബിക ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിശേഷങ്ങളുമായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. മൂകാംബികയില്‍ പോകണമെന്നത് തന്റെ ഒരു ആഗ്രഹമായിരുന്നുവെന്നും അതാണ് ഇപ്പോള്‍ സാധ്യമാകുന്നതെന്നും മേഘ്‌ന പറയുന്നുണ്ട്. ട്രെയിനിലാണ് മിസിസ് ഹിറ്റ്ലര്‍ ടീം ഒന്നാകെയുള്ള യാത്ര.

12 വര്‍ഷത്തിന് ശേഷമാണ് താന്‍ ട്രെയിനില്‍ കയറുന്നതെന്ന്..ഒപ്പമുള്ള പൊന്നമ്മ ബാബു പറയുന്നുണ്ട്. ആദ്യമായിട്ടാണ് മൂകാംബികയിലേക്ക് പോവുന്നത്.. പൊന്നമ്മ ബാബു, അരുണ്‍ രാഘവ് പിന്നെ മിസിസ് ഹിറ്റ്‌ലറിലെ ടീമംഗങ്ങളെല്ലാം ഒരുമിച്ചാണ് ‘ യാത്ര പോയത്. ‘മൂകാംബികയില്‍ പോവണമെന്ന് വലിയ ആഗ്രഹമായിരുന്നു.. അത് ഇങ്ങനെ നടക്കുന്നതില്‍ ഇരട്ടി സന്തോഷമുണ്ടായിരുന്നു. ഈ പരമ്പരയിലെ കഥപാത്രങ്ങളായ ഡികെ ജ്യോതിയോട് പ്രണയം പറയുന്നത് മൂകാംബികയില്‍ വെച്ചാണ്. ഷൂട്ട് ചെയ്യാനാണ് മുകാബികയിൽ പോയിരുന്നത് ഒപ്പം കുടജാദ്രിയിലും പോയിരുന്നു.. അഞ്ച് ദിവസത്തെ ഷെഡ്യൂളാണ് അവിടെ ഉണ്ടായിരുന്നത്.

മിസിസ് ഹിറ്റ്‌ലര്‍ ടീമിനെ ദേവി മൂകാംബികയിലേക്ക് വിളിച്ചിരിക്കുകയാണ്. ദേവി വിളിക്കാതെ നമുക്കൊരിക്കലും അങ്ങോട്ട് പോവാനാവില്ലെന്ന് കേട്ടിട്ടുണ്ട്. വിളിച്ചപ്പോള്‍ ടീമിനെ മൊത്തമായിട്ട് വിളിച്ചതെന്ന് താരം പറയുന്നുണ്ട്.

 

അമ്പലത്തില്‍ എത്തി നിര്‍മാല്യം തൊഴുത ശേഷമുള്ള അനുഭവവും മേഘ്‌ന പറഞ്ഞിരുന്നു.. മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ട്. മനസ് നിറഞ്ഞാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നത്. ശരിക്കും അനുഗ്രഹീതയായത് പോലെ തോന്നുകയാണ്. ഷൂട്ടിനായിട്ട് ആണെങ്കിലും ഇങ്ങോട്ടേക്ക് വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്.

പരബരയിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നായ ഡികെ ജ്യോതിയോട് പ്രണയം പറയുന്ന രംഗം മൂകാംബികയില്‍ വെച്ച്‌ ചിത്രീകരിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഇവിടെ വന്നിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ ആലോചിച്ചത്. നിര്‍മ്മാതാവും ആ തീരുമാനം അംഗീകരിച്ചതോടെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതെന്ന് തിരക്കഥാകൃത്ത് പറയുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *