പുതിയ വീട് വാങ്ങി സീരിയൽ താരം മേഘന

പുതിയ വീട് വാങ്ങി സീരിയൽ താരം മേഘന

 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയിലെ അമൃതയായി ഗംഭീര പ്രകടനമാണ് മേഘ്‌ന കാഴ്ചവെച്ചത്. ചന്ദനമഴ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു മേഘ്‌ന. പിന്നീട് വിവാഹ ശേഷം അഭിനയത്തിൽ നിന്നും വീട്ടു നിന്ന താരം വൈകാതെ തന്നെ വിവാഹ മോചിതയായി തമിഴ് പരമ്പരകളിലേക്ക് എത്തിയിരുന്നു. എന്നാൽ നടി മലയാളത്തിൽ തിരിച്ച് വരവ് നടത്തിയിരുന്നില്ല. പിന്നീട് നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് മിസിസ് ഹിറ്റ്‌ലറിലൂടെയായിരുന്നു താരം വീണ്ടും മിനിസ്‌ക്രീനിലേക്കെത്തിയത്. ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്.അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്ന തന്റെതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചു കൊണ്ടും പ്രേക്ഷകർ മുന്നിൽ ഏറെ സജീവയായിരുന്നു. ഇപ്പോഴും താരം തമിഴിലെ മിക്ക ഷോകളിലും നിറയുന്നുണ്ട്. അമ്മയ്ക്കൊപ്പം ചെന്നൈയിലാണ് കേരളത്തിൽ നിന്നും ഇപ്പോൾ മേഘ്ന സ്ഥിര താമസമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. സീരിയലിന് പുറമേ യൂട്യൂബ് വ്‌ളോഗുകളൊക്കെയായി മേഘ്‌ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ എന്നിവയാണ് മേഘ്ന പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, മേഘ്‌ന പങ്കുവച്ച പുതിയ വീഡിയോയാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്…താൻ പുതിയ വീട് വാങ്ങിയതും അത് നവീകരിക്കുന്നതിന്റെയും വിശേഷങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. തന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതെന്ന് മേഘ്ന പറയുന്നുണ്ട്. ‘വീടിന്റെ രജിസ്‌ട്രേഷന്‍ അങ്ങനെ കഴിഞ്ഞു. താക്കോലൊക്കെ കൈമാറി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്’, വീഡിയോ ആരംഭിച്ചു കൊണ്ട് മേഘ്‌ന പറഞ്ഞു…വീട്ടിലേക്ക് കേറി വീടിന്റെ വിശേഷങ്ങൾ പറയുകയും ഓരോ മൈന്റൻസ് വർക്കുകളും കാണിക്കുകയും ചെയ്യുന്നുണ്ട് താരം. ‘കുറേ വീടുകള്‍ ഞാന്‍ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്. ചെടിയൊക്കെ വെക്കാന്‍ സൗകര്യമുള്ള വീടായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടെ ചെടിയൊക്കെ വെക്കാന്‍ പറ്റും,’ മേഘ്ന പറഞ്ഞു…ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് ഈ വീട് ഇഷ്ടമായി. സോപാനമുള്ള വീട് എനിക്കിഷ്ടമാണ്. അങ്ങനെയൊരു വീട് മേടിക്കണമെന്ന് കരുതിയിരുന്നത്. അതെല്ലാം ചെയ്ത് എടുക്കുകയാണ്. സോപാനവും ചാരുപടിയും ഇരിക്കാനുള്ള ബെഞ്ചുമൊക്കെ എന്റെ ഇഷ്ടത്തിന് ഞാന്‍ ഡിസൈന്‍ ചെയ്തതാണ്. തൂണിലും സോപാനത്തിലെ അതേ ഡിസൈന്‍ തന്നെ കൊടുക്കുന്നുണ്ട്.ഈ പണികളൊക്കെ നടക്കുമ്പോള്‍ ഞാന്‍ വീട്ടിൽ ഇല്ലായിരുന്നു. തിരുവനന്തപുരത്ത് മിസിസ് ഹിറ്റ്‌ലറിന്റെ ലൊക്കേഷനിലായിരുന്നു. സാരമില്ല നീ സമാധാനമായിട്ട് പോയ്‌ക്കോളൂ, കാര്യങ്ങളെല്ലാം ഞാന്‍ നോക്കാമെന്ന് പറഞ്ഞ് കോണ്‍ഫിഡന്‍സ് തന്ന് എന്നെ വിട്ടത് അമ്മയാണെന്നും മേഘ്‌ന പറഞ്ഞു. ഷൂട്ട് നിര്‍ത്തി വെച്ചിട്ട് പണി ചെയ്യാന്‍ പറ്റില്ലല്ലോ, ഇടയ്ക്ക് വീഡിയോ കോളില്‍ വന്നാല്‍ മതി. നിന്റെ ആഗ്രഹം പോലെ കാര്യങ്ങളെല്ലാം ചെയ്ത് തരാമെന്നും അമ്മ പറഞ്ഞിരുന്നു.

കാണുമ്പോള്‍ സിംപിളായി തോന്നുമെങ്കിലും നല്ല പണിയാണ്. ഓടിന്റെ കളറൊക്കെ ഞങ്ങള്‍ മാറ്റിയിരുന്നു. നമ്മുടെയൊക്കെ മനസില്‍ വീട് എന്ന് പറയുമ്പോള്‍ കുറേ നിറങ്ങളുണ്ടാവുമല്ലോ, അങ്ങനെയാണ് ഓടിന് ചുവപ്പ് നിറം കൊടുത്തത്. ജീവിതത്തിലെ എന്റെ എല്ലാ സന്തോഷങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാറുള്ളതാണ്. അതാണ് ഇതും പങ്കുവെക്കുന്നതെന്നും മേഘ്‌ന പറയുന്നുണ്ട്…

നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാന്‍ ഇതൊക്കെ പറയേണ്ടത്. കുറച്ച് കുറച്ചായാണെങ്കിലും വീട് പണി കാണിക്കുന്നത് അതുകൊണ്ടാണെന്നും മേഘ്‌ന പറഞ്ഞു. വീട് പനിയുടെ വിവിധ ഘട്ടങ്ങൾ ഒന്നിച്ചാക്കി വോയിസ് ഓവർ നൽകിയാണ് മേഘ്‌നയുടെ വീഡിയോ. ഈ ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷമുള്ള കാഴ്ച അടുത്ത വീഡിയോയിലൂടെ കാണിക്കാമെന്ന് പറഞ്ഞാണ് മേഘ്‌ന വീഡിയോ അവസാനിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *