സിനിമ തന്നതിനേക്കാൾ പ്രശസ്തി സീരിയൽ എനിക്ക് തന്നു..കുടുംബവിളക്ക് താരം മീര വാസുദേവ്

സിനിമ തന്നതിനേക്കാൾ പ്രശസ്തി സീരിയൽ എനിക്ക് തന്നു..കുടുംബവിളക്ക് താരം മീര വാസുദേവ്

 

മോഹൻലാൽ നായകനായ തന്മാത്ര എന്ന സിനിമ നമ്മളെല്ലാവർക്കും പ്രിയപ്പെട്ട സിനിമയാണ്.. ചിത്രത്തിലെ നായികയായ ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീര വാസുദേവനെ നമുക്ക് ആർക്കും മറക്കാൻ കഴിയില്ല. താരത്തെ ഇപ്പോൾ മലയാളികൾക്കേവർക്കും പരിചയം ഏഷ്യാനെറ്റ് ടിവിയിലെ ജനപ്രിയ സീരിയൽ ആയ കുടുംബ വിളക്കിലൂടെയാണ്. കുടുംബവിളക്ക് മലയാളി വീട്ടമ്മമാർക്ക് പ്രിയങ്കരം ആയിട്ട് ഇപ്പോൾ കുറച്ചുനാളുകളായി.. കുടുംബ വിളക്കിലെ സുമിത്രയായി തിളങ്ങുന്ന മീര വാസുദേവിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് പ്രിയമാണ്..

മീര മാസുദേവിന് സിനിമയെക്കാൾ കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് സീരിയലാണ് എന്ന് പറയുകയാണ് താരം ഇപ്പോൾ. സീരിയലിന്റെ വിജയത്തിൽ വളരെയധികം സന്തോഷവതിയാണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിച്ച മീര..

തന്റെ അഭിനയ കരിയർ തുടങ്ങിയത് ടിവിയിലൂടെ തന്നെയാണ്. പിന്നീട് ഹിന്ദി തമിഴ് മലയാളം തുടങ്ങി പല ഭാഷകളിൽ സിനിമകൾ ചെയ്യുന്ന തിരക്കിൽ പെട്ടുപോയി. ഇതിനിടയിൽ വിവാഹവും കുട്ടിയുമൊക്കെ ആയി, പേഴ്സണൽ തിരക്കുകൾ വന്നു.. അങ്ങനെ 13 വർഷം സിനിമ അഭിനയത്തിൽ നിന്നും ടെലിവിഷൻ അഭിനയത്തിൽ നിന്നും എല്ലാം മാറിനിന്നു. 13 വർഷത്തിന് ശേഷമാണ് ഇങ്ങനെയൊരു ഓഫർ വരുന്നത്. മലയാളത്തിൽ ഒരു ഓഫർ.. സീരിയലിലേക്ക് ഒരു ഓഫർ വന്നപ്പോൾ ആദ്യം ഞാൻ കുറച്ച് മടിച്ചു നിന്നു.. ഇനി സിനിമയിലേക്ക് അവസരം കിട്ടാതെ വരുമോ എന്ന് പേടിയായിരുന്നു. ഏതു ഭാഷയിൽ അഭിനയിച്ചാലും സിനിമ മാറുന്നില്ല.. എന്നാൽ എന്റെ സംശയമെല്ലാം കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് വന്നത് മുതൽ മാറിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ ആ സ്ഥാനം എനിക്ക് ഇപ്പോൾ കിട്ടിയിട്ടുണ്ട്. സിനിമയെക്കാൾ സ്വീകാര്യത സീരിയൽ ഉണ്ടാക്കി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകർ മലയാളത്തിലെ ഉള്ളൂ എന്നാണ് മീരാ വാസുദേവിന്റെ അഭിപ്രായം.. വീട്ടിലെ കുട്ടി എന്ന സ്നേഹമാണ് അവർക്ക് നമ്മളോട്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് താമസമാക്കിയത് എന്ന് മീര പറയുന്നു..

മീര രണ്ടു വിവാഹം ചെയ്ത ആളാണ്. എന്നാൽ രണ്ടു വിവാഹങ്ങളും വേർപിരിയുകയായിരുന്നു.. വിവാഹമോചനവും പുനർവിവാഹവും ഒക്കെ സോഷ്യൽ മീഡിയയ്ക്ക് ആഘോഷിക്കാനുള്ള വാർത്തകളാണ്. അത്തരം നെഗറ്റീവ് ന്യൂസുകൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. വളരെ ഫോക്കസ്ഡ് ആയി കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ് ഞാൻ. മാനസികമായും ശാരീരികമായും ആത്മീയമായും ഫിറ്റായിരിക്കുക.. ഏറ്റവും നല്ല അമ്മയാവുക. ജോലിയിൽ 100% ആത്മാർത്ഥത പുലർത്തുക എന്നിവയാണ് എന്റെ ഗോൾ.

Leave a Comment

Your email address will not be published.