സീരിയൽ താരം ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു…
ശ്രീവിദ്യ മുല്ലശ്ശേരി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിൽ ഒരാളാണ്. മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ സുപരിചിതയായത് സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്. കാസര്‍ഗോഡ് സ്വദേശിയായ താരം ഇതിനോടകം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം ശ്രദ്ധ നേടാറുള്ളതാണ്. താരം ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തൽ അധികം ആളുകളാണ് കണ്ടത്. യുട്യൂബ് ചാനലിലൂടെയും വളരെ സജീവമായ താരം സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. ശ്രീവിദ്യ തന്റെ ആദ്യ സിനിമ ചെയ്തത് 2016 ലാണ്. ക്യാംപസ് ഡയറിയായിരുന്നു ആദ്യ സിനിമ. നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു അത്. അതിനു ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോഗിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയാണ്.
താരം വിവാഹിതയാകാൻ പോവുകയാണ് എന്ന് ഇപ്പോൾ ഔദ്യോഗികമായി താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 22ആം തീയതി ആണ് നടിയുടെ വിവാഹനിശ്ചയം. വെറും രണ്ടു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് താരം ഇത് പ്രഖ്യാപിക്കുന്നത്. എന്താണ് ഇത്രയും ലേറ്റ് ആയത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം ആരെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറിയുമോ?..രാഹുൽ രാമചന്ദ്രൻ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുവാൻ വേണ്ടി പോകുന്നത്. ഏറെനാളായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഇതിനു മുൻപ് ഇവരുടെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇരുവരും ഒരുമിച്ചുള്ള ധാരാളം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ തന്നെ പങ്കുവെച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം.
അതേസമയം ഉടൻതന്നെ ഇവരുടെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത് എങ്കിലും ഇതുവരെ ഇവരുടെ വിവാഹ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിവാഹ തിയതി എങ്കിലും കുറഞ്ഞത് ഒരു മാസംമുൻപേങ്കിലും പങ്കുവയ്ക്കണമെന്നാണ് ഇപ്പോൾ പ്രേക്ഷകർ നടിയോട് ആവശ്യപ്പെടുന്നത്.