ജന്മദിനത്തിൽ തന്നെ കാണാനായി എത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ച് ഷാരൂഖാൻ..

ജന്മദിനത്തിൽ തന്നെ കാണാനായി എത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ച് ഷാരൂഖാൻ..

 

ബോളിവുഡിന്റെ ബാദ്ഷയാണ് ഷാരൂഖാൻ.. കിരീടം ഇല്ലാത്ത ബോളിവുഡിന്റെ രാജാവ്.. സീരിയൽ താരമായി ചുവടു വെച്ചു..പിന്നീട് ബോളിവുഡിൽ അരങേറിയ ഷാരൂഖാന് നിരവധി ആരാധകരാണ് ഉള്ളത്..

 

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ , കുച്ച് കുച്ച് ഹോതാ ഹേ , ചക് ദേ ഇന്ത്യ , ഓം ശാന്തി ഓം, രബ് നേ ബനാ ദി ജോഡി തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം , കൽ ഹോ ന ഹോ, വീർ-സാരാ , കഭി അൽവിദ ന കഹ്നാ,മൈ നെയിം ഈസ് ഖാൻ തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്..

 

2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

കഴിഞ്ഞ തന്റെ ജന്മദിനത്തിന് തന്നെ കാണാനായി എത്തിയ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ ഷാരൂഖാൻ ഷെയർ ചെയ്തിരിക്കുന്നത്…

ബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ് ഖാന്‍റെ അമ്ബത്തിയേഴാം പിറന്നാളായിരുന്നു ഈ മാസം 2ന്. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുമ്ബോഴും ആരാധകര്‍ക്ക് അവരുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്‍റെ തെളിവായിരുന്നു മുംബൈയിലെ ബാന്ദ്രയിലുള്ള താരത്തിന്‍റെ വസതിയായ ‘മന്നത്തി’ന് മുന്‍പില്‍ തടിച്ചു കൂടിയ വന്‍ ജനാവലി. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല. ആരാധകരെ കാണാനായി മന്നത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയിലെത്തി താരം പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്തു. പിറന്നാള്‍ ആശംസകള്‍ അറിയിച്ച്‌ വീട്ടിലെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കിങ് ഖാന്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Leave a Comment

Your email address will not be published. Required fields are marked *