പത്താൻ വിജയ കുതിപ്പ് നടത്തുമ്പോള്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍….
ബോളിവുഡിലെ ബാദ്ഷാ യാണ് നമ്മുടെ സ്വന്തം ഷാരൂഖാൻ .ഷാരൂഖാനെ നമ്മൾ വിളിക്കുന്നത് srk എന്ന ചുരുക്കെഴുത്തിലൂടെയാണ്… ബോളിവുഡിന്റെ കിംഗ് ഖാൻ എന്ന് അറിയപ്പെടുന്ന ആളാണ് ഷാരൂഖ് ഖാൻ. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് ബോളിവുഡിൽ സ്വന്തമായ ഒരു കിരീടം ഉണ്ടാക്കിയെടുത്ത അസാമാന്യമായ അഭിനേതാവ്, ഷാരുഖ്..ഏവരുടെയും ജനപ്രിയ താര ജോഡികളാണ് ഷാരൂഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ പരസ്പര ബഹുമാനവും പ്രണയവും എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണാറുള്ളത്.. യാതൊരുവിധ വിവാദങ്ങളിലും പെടാതെ ഇപ്പോഴും ആ ഒരു പ്രണയം സൂക്ഷിക്കുന്നതിൽ ഇരുവരും മറ്റുള്ളവർക്ക് മാതൃകയാണ്..
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് പത്താന്‍. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ദിനം തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു…ചിത്രം വിജയ കുതിപ്പ് നടത്തുമ്പോള്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍.നമ്മള്‍ നമ്മുടെ തിരിച്ചുവരവ് ഒരിക്കലും പ്ലാന്‍ ചെയ്യരുതെന്നും എപ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും നടന്‍ പറഞ്ഞു…ഒരു 57 വയസുകാരന്റെ ഉപദേശമായിട്ട് എടുത്ത മതിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.
‘നിങ്ങള്‍ നിങ്ങളുടെ തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്. മുന്നോട്ട് പോകാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത് എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’, ഷാരൂഖ് ട്വീറ്റ് ചെയ്തു.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ദാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുകോണ്‍ ആയിരുന്നു നായിക…
ബോക്‌സ് ഓഫീസില്‍ രണ്ടാം ദിവസം, ഷാരൂഖ് ഖാന്റെ ചിത്രം ‘പഠാന്റെ’ ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ മൊത്തം 68 കോടി നേടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ രണ്ട് ദിവസം കൊണ്ട് 4.5 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള രണ്ട് ദിവസത്തെ കളക്ഷന്‍ 200 കോടി രൂപയിലധികമാണ്.