സുരേഷ് ഗോപിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഷാജി കൈലാസ് വാചാലനാകുന്നു..

സുരേഷ് ഗോപിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് ഷാജി കൈലാസ് വാചാലനാകുന്നു..

 

സിനിമ മേഖലയിലെ നായകനും സംവിധായകനും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും വളരെ സ്ട്രോങ്ങ് ആയി മാറാറുണ്ട്.. അങ്ങനെയുള്ള ഒത്തിരി ബന്ധങ്ങൾ നമ്മൾ ഒത്തിരി കണ്ടിട്ടുള്ളതാണ്.. മമ്മൂട്ടിയും മുരളിയും തമ്മിലും ശ്രീനിവാസനും സത്യൻ അന്തിക്കാടും തമ്മിലും നിവിൻപോളിയും അൽഫോൻസ് പുത്രനും തമ്മിലും ഉള്ള സുഹൃത്ത് ബന്ധങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്… അത്തരത്തിലുള്ള വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു സുഹൃത്ത് ബന്ധമാണ് സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മിൽ..

മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.1990 ൽ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, FIR എന്നിവ. പ്രശസ്ത നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകൻ എന്ന ഒരു പേര് സമ്പാദിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച സിനിമകൾ വൻ വിജയമായിരുന്നു. ദി കിം‌ഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.. തമിഴിലും ഷാജി സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തായ സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ വളരെ അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. പുള്ളിക്കാരൻ വളരെ ഇന്നസെന്റ് ആയ ആളാണ്. ചെറിയ കാര്യങ്ങളോട് പോലും ഒത്തിരി ചൂടാകുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ട്. ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പെട്ടെന്ന് മറക്കുന്ന പ്രകൃതമാണ് സുരേഷ് ഗോപിയുടെ.. സുരേഷ് ഗോപി എന്ന മികച്ച നടനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിലെ നല്ല മനുഷ്യനെ തന്നെയാണ്. ജീവിതത്തിലെ കയറ്റിറക്കങ്ങൾ ഒരുപോലെ നേരിട്ട വ്യക്തിയാണ് ആ മനുഷ്യൻ. ഒരു നേർത്ത ചിരിയോടെ എല്ലാ പിണക്കങ്ങളും മാറ്റാൻ ആഗ്രഹിക്കുന്ന ഒരാൾ..

 

സുരേഷ് ഗോപി ഒരിക്കൽ ചൂടായ ഒരു സംഭവവും ഷാജി കൈലാസ് പറഞ്ഞു.. ഒരിക്കൽ ലൊക്കേഷൻ സമയത്ത് കൂളിംഗ് ഗ്ലാസ് കിട്ടിയില്ല ആരോ ശരിയായിട്ട് വന്നില്ല കോസ്റ്റും തന്നില്ല എന്നൊക്കെ പരാതി പറഞ്ഞിരുന്നു. പക്ഷേ എല്ലാം ഒരു 10 മിനിറ്റ് കൊണ്ട് ശരിയാകും. ഒന്നും മനസ്സിൽ വെച്ച് നടക്കുന്ന സ്വഭാവമില്ല.. വളരെ നിഷ്കളങ്കനായതുകൊണ്ടായിരിക്കാം അദ്ദേഹം പെട്ടെന്ന് പിണങ്ങുന്നത്.. ഷാജി കൈലാസ് പറഞ്ഞു..

എന്റെ വിവാഹസമയത്ത് പോലും എന്റെ കൂടെ ഉണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലും എനിക്ക് കട്ട സപ്പോർട്ട് നൽകുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി..ഒരു ആർട്ടിസ്റ്റ് സംവിധായകൻ എന്നതിനും അപ്പുറത്തേക്ക് എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കാനാണ് ഞങ്ങൾക്കിഷ്ടം..

Leave a Comment

Your email address will not be published.