അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പങ്കുവെച്ച് ഷംനാ കാസിം…..

അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത പങ്കുവെച്ച് ഷംനാ കാസിം…..

 

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്.ആദ്യ കാലത്ത് ഷംനയെ ജൂനിയർ അസിൻ എന്നാണ് തമിഴ് പ്രേക്ഷകർ വിശേഷിപ്പിച്ചത്..ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ഷംന ശ്രദ്ധിയ്ക്കപ്പെടുന്നത്.

കമലിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു

പെൺകുട്ടിയിലൂടെയാണ് സിനിമാ അരങ്ങേറ്റം. മലയാളത്തിനു പുറമെ അന്യഭാഷാ

ചിത്രങ്ങളിലും തിളങ്ങിയ താരമാണ് ഷംനാ കാസിം. ഷംനയുടെ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്നിട്ടും,ഡി സംബർ,പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരൻ, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറെ നാൾ മലയാളസിനിമയിൽ സജീവമല്ലായിരുന്നെങ്കിലും 2018 ൽ മലയാളത്തിലേക്ക് തിരിച്ചെത്തി.

അഭിനയവും നൃത്തവും മോഡലിങ്ങുമായി ഇപ്പോൾ സജീവമാണ് ഷംന. സോഷ്യൽ മീഡിയിയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.സ്റ്റേജ് പരിപാടികളിലും ഡാൻസ് റിയാലിറ്റി ഷോകളിലും താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. കണ്ണൂർ സ്വദേശിനിയാണ് ഷംന .ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.അന്യഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഷംന വിവാഹിതയായത്. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. പ്രമുഖ വ്യവസായിയായ ഷാനിദ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒയാണ്. ദുബായിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഷംന. താനൊരു അമ്മയാകാൻ പോകുന്ന വിവരമാണ് ഷംന അറിയിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷംന ഇക്കാര്യം അറിയിച്ചത്.

അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നാണ് ഷംനയുടെ വീഡിയോ. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനകൾക്കുള്ള നന്ദിയും ഷംന രേഖപ്പെടുത്തി.വാർത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.തന്റെ സന്തോഷം കുടുംബാം​ഗങ്ങൾക്കൊപ്പം കേക്കുമുറിച്ചാണ് അവർ ആഘോഷിച്ചത്.

.

Leave a Comment

Your email address will not be published. Required fields are marked *