ഹെവി ഗൗണില്‍ നിറവയറിൽ ബ്രുന്ദാവനം എന്ന ഗാനത്തിന് ചുവടുവെച്ച് ഷംന കാസിം..
ചലച്ചിത്രഅഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.
കേരളത്തിലെ കണ്ണൂരിൽ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 ന് ജനിച്ചു.കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്കൂൾ വിദ്യാഭ്യാസം.വിദൂര വിദ്യാഭ്യാസത്തിലൂടെ അവർ ഇംഗ്ലീഷിൽ ബിരുദം നേടി. എല്ലാത്തരം സ്റ്റേജ് ഷോകളിലും നർത്തകിയാണിവർ. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മലയാള സിനിമകളിലെ തന്റെ ഗോഡ്ഫാദർ മോഹൻലാലാണെന്ന് ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.തമിഴ്, തെലുങ്ക് സിനിമാ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സിനിമകളിൽ വളരെക്കുെറച്ചേ സാധ്യത ഉള്ളൂവെന്ന ആശങ്കയുംഅവർ പങ്കുവെച്ചു.ഇപ്പോൾ കേരളത്തിലെ കൊച്ചിയിലാണ് താമസം.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം…ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.. ഇപ്പോൾ താരം ഗർഭിണിയാണ്. അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ഷംന കാസിം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്.
ഒരു അസ്സൽ നർത്തകിയാണ് ഷംന. അതിനാൽ തന്നെ ഗർഭിണിയായതിനാൽ ഷംന ഇനി കുഞ്ഞ് പിറക്കുന്നത് വരെ നൃത്തം ചെയ്യാൻ സാധ്യതയില്ലെന്നാണ് പ്രേക്ഷകർ കരുതിയത്..എന്നാൽ പ്രേക്ഷകരെയെല്ലാം അമ്പരപ്പിച്ചാണ് അനുപമ പരമേശ്വരൻ നായികയായി എത്തിയ റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബൃന്ദാവനം എന്ന ഗാനത്തിന് ഷംന ഒരു കൂട്ടം ഡാൻസേഴ്സിനൊപ്പം ചുവടുവെച്ചത്…
ഹെവി ഗൗൺ ധരിച്ചാണ് വയറും വെച്ച് ഷംന കാസിം നൃത്തം ചെയ്തത്. എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനാണ് വയറും വെച്ചുള്ള നൃത്ത വീഡിയോയ്ക്ക് ഷംന നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഷംന വീഡിയോ ഷെയർ ചെയ്തത്. വീഡിയോ വൈറലായതോടെ നടിയുടെ നിശ്ചയദാർഢ്യത്തെ ആരാധകരും അഭിനന്ദിച്ചു.