ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും.

ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും.

 

 

താരപ്രൗഢി കൊണ്ട് ബോളിവുഡിന്റെ രാജാവായി മാറിയ താരമാണ് ഷാരൂഖ് ഖാന്‍…ആരാധകര്‍ സ്‌നേഹത്തോടെ കിങ് ഖാന്‍ എന്ന് വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്…

ബ്രിട്ടീഷ് ഇന്ത്യയിലെ പാകിസ്ഥാൻ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീര്‍ താജ് മുഹമ്മദ് ഖാന്‍.ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസബാന്നനായ അദ്ദേഹം പേര്‍ഷ്യന്‍, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. എന്നാല്‍, പെട്ടെന്നായിരുന്നു പിതാവിന്റെ മരണം .ക്യാന്‍സര്‍ ബാധിച്ച്‌ മീര്‍ താജ് മുഹമ്മദ് ഖാന്‍ മരിക്കുമ്പോള്‍ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടര്‍ന്നങ്ങോട്ട് കഷ്ടപ്പാടുകള്‍ താണ്ടിയും, പ്രതിബന്ധനങ്ങൾ അതിജീവിച്ചാണ് സ്വപ്ന തുല്യമായ ജീവിതം പടുത്തുയര്‍ത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.

എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴില്‍ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു പാവം മനുഷ്യൻ. എന്റെ പത്തു വയസ്സു മുതല്‍ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിത്തരാന്‍ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാല്‍ കൈവശമുള്ള പഴയ വസ്തുക്കള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് പിറന്നാള്‍ സമ്മാനമായി എനിക്കദ്ദേഹം നല്‍കുമായിരുന്നു. എന്റെ പിതാവ് തന്ന എനിക്ക് വിലപ്പെട്ട അഞ്ച് സമ്മാനങ്ങൾ തന്നിട്ടുണ്ട്. അവയെങ്ങനെയാണ് ഇന്നത്തെ ജീവിതത്തിന് ആ സമ്മാനങ്ങൾ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നും ,ജീവിതം മാറ്റി മറിച്ചുവെന്നും പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വേറൊരു വാർത്തയാണ് ഏവരെയും ഞെട്ടിക്കുന്നത്..വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം ഷാരൂഖ് ഖാനും. ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാന്‍.ഏറ്റവും സമ്പന്നരായ നടന്മാരുടെ’ ടോപ്പ് 10 പട്ടികയിലുള്ള ഏക ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ ആസ്തി 770 മില്യണ്‍ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്.കഴിഞ്ഞ ഞായറാഴ്ച പുറത്ത് വിട്ട കണക്കില്‍ അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീന്‍ഫെല്‍ഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.’ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്.ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുണ്ട് ടൈലര്‍ പെറിക്ക്.800 മില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് ഡ്വെയ്ന്‍ ജോണ്‍സണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *