പുസ്തകത്തെ ബഹുമാനിക്കണമോ.. അതിനുള്ള യുക്തി എന്താണ്..

പുസ്തകത്തെ ബഹുമാനിക്കണമോ.. അതിനുള്ള യുക്തി എന്താണ്..

 

പുസ്തകത്തിനെ ബഹുമാനിക്കണം എന്നത് നമ്മൾ ചെറുതിലെ ശീലിച്ചു വന്ന ഒരു കാര്യമാണ്. പഠിക്കുന്ന പുസ്തകത്തെ ബഹുമാനിക്കണം.. താഴെ വീണുപോയാൽ, അറിയാതെ ഒന്ന് ചവിട്ടി പോയാൽ തൊട്ടു തലയിൽ വയ്ക്കണം. എടുത്തു തലയിൽ വയ്ക്കണം എന്തൊക്കെ നൂലാമാലകളാണ് ഇവിടെയുള്ളത്..

 

സത്യത്തിൽ പുസ്തകത്തിന് ഇത്തരത്തിൽ ഒരു ബഹുമാനം നൽകേണ്ടതുണ്ടോ. ചെറുപ്പത്തിൽ നമ്മുടെയൊക്കെ വീട്ടിൽ അമ്മമാർ പറയും പുസ്തകം വെച്ച് കളിച്ചാൽ പഠിച്ചതെല്ലാം മറന്നു പോകുമെന്ന്. ഇത്തരം അന്ധവിശ്വാസം ഇന്നും നമ്മളിൽ നിലനിന്നു പോരുന്നുണ്ട്.

ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നവർ ആണെങ്കിലും ഈ ഒരു കാര്യം പറയുമ്പോൾ എത്ര ആൾക്കാർക്ക് ഇതിനെ അനുകൂലിക്കാൻ സാധിക്കും എന്നറിയില്ല. കാരണം വലിയ അന്ധവിശ്വാസങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് പോലും ഇത്തരം ചെറിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും..

 

ബുക്ക് എടുത്ത് എറിഞ്ഞാൽ പഠിക്കില്ല. ബുക്ക് കറക്കിയാൽ പഠിച്ചത് മറക്കും എന്നിങ്ങനെ മുഴുവൻ അന്ധവിശ്വാസം. സർവ്വത്ര അന്ധവിശ്വാസ മയമാണ്.. നമ്മൾ ഒരു കഷണം കടലാസ് എടുത്ത് അതിൽ ഒരു കവിത എഴുതിയാൽ ആ സൃഷ്ടിയെ അംഗീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ആ കടലാസു കഷണത്തെയും എഴുതിയ പേനയെയും എല്ലാം ബഹുമാനം നൽകി ആദരിക്കണം എന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.. അത് എറിയാൻ പാടില്ല ചുരുട്ടികൂട്ടാൻ പാടില്ല എന്നല്ലാം പറയുന്നത് എന്തിനാണ്..

കുറച്ചുനാളുകൾക്കു മുമ്പ് ഒരാൾ പുസ്തകം ഒറ്റയ്ക്ക് വെച്ച് അതിന്റെ മേളിൽ ഇരിക്കുന്ന മനോഹരമായ ഒരു ഫോട്ടോ കണ്ടിരുന്നു. അതിനിടയിൽ ഉണ്ട് ഇങ്ങനെ പുസ്തകത്തെ ബഹുമാനിക്കാൻ പറയുന്ന കുരു പൊട്ടിക്കുന്ന ചില കമന്റുകൾ..

 

ഇങ്ങനെയൊക്കെ നോക്കിയാൽ ഇവിടെ പത്രം തൂക്കി വിൽക്കാനോ കത്തിക്കാനോ പുസ്തകം പേജ് കീറി തുടയ്ക്കാനോ ഒന്നും പറ്റില്ല. അങ്ങനെ നോക്കുമ്പോൾ ഈ നിയമങ്ങൾ ഒന്നും ബാധകമല്ലേ. ഒരേ കാര്യത്തിനിടെ രണ്ടുതരം നിലപാടുകളോ..അതെങ്ങനെ ശരിയാകും.

പഠിക്കുന്നതായാലും ഇനി പഠിക്കാത്തത് ആയാലും അതിൽ ബഹുമാനിക്കേണ്ട ഒരു ആവശ്യമുണ്ടെന്നു കരുതുന്നില്ല. ഇനിയിപ്പോൾ നിങ്ങൾക്ക് ബഹുമാനിക്കണം എന്നുണ്ടെങ്കിൽ ആവാം പക്ഷേ എല്ലാവരും അങ്ങനെ തന്നെ ആവർത്തിക്കണമെന്ന് പറയരുത്..

 

നമ്മൾ ഉപയോഗിക്കുന്ന ഏതൊരു സാധനവും വൃത്തിയായി സൂക്ഷിക്കുവാൻ നമ്മൾക്ക് കടമയുണ്ട്. അതിൽ അന്ധവിശ്വാസങ്ങൾക്ക് പ്രസക്തിയില്ല. ബുക്ക് കറക്കിയാൽ മറന്നു പോകും എന്നൊന്നും സത്യത്തിൽ ആരും കരുതും എന്ന് തോന്നുന്നില്ല.. ചിലപ്പോൾ കുട്ടികൾ ബുക്ക് സൂക്ഷിക്കാനായി പണ്ടേതോ കാരണവർമാർ ഉപയോഗിച്ച മാർഗം ആകാം ഈ അന്ധവിശ്വാസം..

 

ലൂക്കാ എന്ന സിനിമയിൽ നിഹാരിക, വരയ്ക്കുന്ന പേപ്പറിന്റെയും പെന്സിലിന്റെയും ദൈവികതയെ പറ്റി പറയുമ്പോൾ വളരെ ആലസ്യത്തോടെ ലൂക്ക ഒരു മറുപടി പറയുന്നുണ്ട്. അവൻ തീർത്ത സൃഷ്ടികൾ തന്നെ മറുപടിയാണ് വെറും വസ്തുക്കളെ ബഹുമാനിച്ചില്ല എന്ന് വച്ച് കല നഷ്ടപ്പെട്ടു പോവില്ല എന്നതിന്..

Leave a Comment

Your email address will not be published. Required fields are marked *