എട്ടു വർഷത്തിന് ശേഷം ശ്വേത മേനോൻ ഗായികയായി വീണ്ടുമെത്തുന്നു

എട്ടു വർഷത്തിന് ശേഷം ശ്വേത മേനോൻ ഗായികയായി വീണ്ടുമെത്തുന്നു . . .

അഭിനേത്രിയും, മോഡലും, ടി.വി. അവതാരകയുമാണ്‌ ശ്വേത മേനോൻ .

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ  നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത മേനോൻ ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.

1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ശ്വേത മേനോൻ.

ഇഷ്‌ക് എന്ന ഹിന്ദി സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

2011 ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം കിട്ടിയിട്ടുണ്ട് .
മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യി​ ​ജോ​മോ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അനശ്വരം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ അഭിനയരംഗത്തേക്ക് ​എത്തിയ ശ്വേ​ത​ ​മേ​നോ​ന്‍ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​ക​യാ​ണ്.

‍​ ​മ​ല​യാ​ളം​ ,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​ഹി​ന്ദി​ ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ല്‍​ ​സ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​

സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം എട്ടു വര്‍ഷത്തിന് ശേഷം ഗായികയായി മടങ്ങി വരാന്‍ ഒരുങ്ങുകയാണ്​. ‘ബ​ദ​ല്‍’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ബി​ജി​ബാ​ലി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ല്‍ ഒരു​ ​താ​രാ​ട്ട് ​പാ​ട്ടാ​ണ് ​ശ്വേ​ത​ ​ആ​ല​പി​ക്കു​ന്ന​ത്.​ ​ശ്വേ​ത​യു​ടെ​ ​ആ​ദ്യ​ ​സോ​ളോ​ ​ഗാ​നം​ ​കൂ​ടി​യാ​ണി​ത്.​ ​അ​നീ​ഷ് ​ജി ​മേ​നോ​നാ​ണ് ​ബ​ദ​ലി​ലെ​ ​നാ​യ​ക​ന്‍.​ ​നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ന്‍​ ​അ​ജ​യ​ന്‍​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ലി​യോ​ണ​ ​ലി​ഷോയി​യാ​ണ് ​മ​റ്റൊ​രു​ ​താ​രം.​

രാ​കേ​ഷ് ​ഗോ​പ​ന്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ച്ച​ ‘100​ ​ഡി​ഗ്രി​ ​സെ​ല്‍​ഷ്യ​സ്’ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ഗോ​പി​സു​ന്ദ​റി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ലാ​യി​രു​ന്നു​ ​ശ്വേ​ത​ ​മേ​നോ​ന്റെ​ ​ആ​ദ്യ​ഗാ​നം.​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​ഒ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ഭാ​മ,​ ​മേ​ഘ്ന​രാ​ജ്,​ ​അ​ന​ന്യ​ ​എ​ന്നി​വ​ര്‍​ക്കൊപ്പം ​ആ​ല​പി​ച്ച​ ‘പ​ച്ച​ ​മ​ഞ്ഞ​ ​ചു​വ​പ്പ്’ ​എ​ന്ന​ ​ഗാ​നം​ ​ര​ചി​ച്ച​ത് ​വ​യ​ലാ​ര്‍​ ​ശ​ര​ത് ​ച​ന്ദ്ര​വ​ര്‍​മ്മ​യാ​യിരുന്നു.​ ​

2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന മകളാണ്.

Leave a Comment

Your email address will not be published.