അച്ഛനും അമ്മയും പല രൂപങ്ങളിൽ പലപ്പോഴായി എന്റെ കൂടെയുണ്ട് സിദ്ധാർത്ഥ് ഭരതൻ…..

അച്ഛനും അമ്മയും പല രൂപങ്ങളിൽ പലപ്പോഴായി എന്റെ കൂടെയുണ്ട് സിദ്ധാർത്ഥ് ഭരതൻ…..

 

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെയും ചലച്ചിത്ര താരം കെ പി എ സി ലളിതയുടെയും മകനായി ജനിച്ചു. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ഭരതൻ ചലച്ചിത്ര മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ നായകനായും സ്വഭാവ നടനായും അഭിനയിച്ചു.

 

സിദ്ധാർത്ഥ് ഭരതൻ 2012 ലാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമ 2012 ൽ സിദ്ധാർത്ഥ് റീമെയ്ക്ക് ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.  അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. തുടർന്ന് മൂന്ന് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.

 

ഇപ്പോഴിതാ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് സ്വാസിക, റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്. അതിൻ്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സിദ്ധാർത്ഥ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

 

അച്ഛനും അമ്മയും പല രൂപങ്ങളിൽ പലപ്പോഴായി തന്റെ കൂടെയുണ്ടെന്ന് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. കെ.പി.എ.സി. ലളിത എന്ന മലയാളത്തിലെ അതുല്യയായ നടി തന്റെ അമ്മയായിരുന്നുവെന്നത് എനിക്ക് ഏറെ അഭിമാനവും നൽകുന്ന കാര്യമാണെന്ന് താരം പറഞ്ഞു.അമ്മ താൻ കണ്ടതിൽ ഏറ്റവും ബോൾഡായ, കൂളായ വ്യക്തിയായിരുന്നു

എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അമ്മയായും സുഹൃത്തായുമൊക്കെ അവർ കൂടെയുണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ കൗൺസലർ എന്റെ അമ്മയായിരുന്നു.”അമ്മയുടെ മനോഭാവവും കാണുന്ന രീതിയൊക്കെ എപ്പോഴും കൂളാണ്. എല്ലാ അമ്മമ്മാരെ പോലെ വഴക്ക് പറയുമെങ്കിലും, നമ്മൾ ഒരു മോശം അവസ്ഥയിലാണ് ഇരിക്കുന്നതെങ്കിൽ വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച്ച് ചെയ്യുക. നമ്മളുടെ കൂടെയിരുന്ന് സമാധാനിപ്പിക്കും,’ സിദ്ധാർത്ഥ് പറയുന്നു.

 

“ഭരതൻ സിനിമകൾ ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകരെ എങ്ങനെയാണോ സ്വാധീനിക്കുന്നത്, അതുപോലെ എന്നെയും സ്വാധീനിക്കുന്നുണ്ട്. അച്ഛന്റെ മരണത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആഴം എനിക്കു കൂടുതൽ മനസ്സിലായത്” അദ്ദേഹം കൂട്ടിച്ചേർത്തു.നടനായാലും സംവിധായകനായാലും നല്ല സിനിമകളുടെ ഭാഗമായി ഏറെ ദൂരം സഞ്ചരിക്കണമെന്നാണ് ആഗ്രഹം” സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത ‘ജിന്ന്’ എന്ന സിനിമയാണ് ഇനി സിദ്ധാർത്ഥിന്റേതായി പുറത്തിറങ്ങാനുള്ളത്. “എനിക്കു വലിയ പ്രതീക്ഷകളുള്ള സിനിമയാണ് അത്. ഒരു നടൻ എന്ന വേഷവും ഇതോടൊപ്പം മുന്നോട്ടു കൊണ്ടുപോകണമെന്നു ആഗ്രഹമുണ്ട്.

 

ഷെയ്ൻ നിഗമും സണ്ണി വെയ്നും ഞാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വേല’ എന്ന സിനിമയാണ് ഇനി വരാനുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *