ഗോഡ് ഫാദറിൽ നായികയാകാൻ വന്ന കനകയുടെ കോലം കണ്ട് ഞങ്ങൾ ഞെട്ടി സിദ്ദിഖ് പറയുന്നു..

ഗോഡ് ഫാദറിൽ നായികയാകാൻ വന്ന കനകയുടെ കോലം കണ്ട് ഞങ്ങൾ ഞെട്ടി സിദ്ദിഖ് പറയുന്നു..

 

1991 നവംബർ 15ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാളത്തിലെ ബോക്സ് ഓഫീസിലെ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗോഡ് ഫാദർ എന്ന ചിത്രം..ഏറ്റവും കൂടുതൽ ദിവസം തിയേറ്റുകളിൽ ഓടിയ ചിത്രം എന്ന പേരാണ് ഇതിനോടകം ഗോഡ് ഫാദർ കരസ്ഥമാക്കിയിട്ടുള്ളത്.. മലയാള ചരിത്രത്തിൽ ഇന്നുവരെ വേറൊരു സിനിമയ്ക്കും ഈ സിനിമയുടെ റെക്കോർഡ് പൊളിച്ചു മാറ്റാൻ സാധിച്ചിട്ടില്ല..

30 വർഷം ഇതിനോടകം കഴിഞ്ഞിരിക്കുന്നു ഗോഡ് ഫാദർ എന്ന ചിത്രം റിലീസ് ചെയ്തിട്ട്. മുകേഷ്, കനക, തിലകൻ, ഇന്നസെന്റ്, ജഗദീഷ്, ഫിലോമിന, എൻ എൻ പിള്ള എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്..

 

ചിത്രത്തിൽ ആദ്യം നായികയാകാൻ കാസ്റ്റ് ചെയ്തിരുന്നത് ഉർവശിയെ ആയിരുന്നു.. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഉർവശിയെ ചിത്രത്തിൽ നിന്ന് മാറ്റുകയായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. പിന്നീട് ഈ വേഷത്തിലേക്ക് ആരെ നിശ്ചയിക്കും എന്ന് തീരുമാനിച്ചപ്പോൾ മുകേഷിന്റെ മുൻ ഭാര്യയായിരുന്ന സരിത വഴി കനകയിലേക്ക് ആലോചന എത്തുകയായിരുന്നു..

ഗോഡ് ഫാദർ സിനിമയുടെ വിശേഷങ്ങളും ഓർമ്മകളും പങ്കുവെക്കുകയാണ് സംവിധായകനായ സിദ്ദിഖ് ഇപ്പോൾ.. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് ഹിറ്റായി നിൽക്കുന്ന സമയത്താണ് കനകയെ ഇതിലേക്ക് വേണ്ടി കൊണ്ടുവരുന്നത്. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം തന്നെ കനക എത്തുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞാനും ലാലുവും വേണുവും ലിഫ്റ്റിൽ നിന്നും ഇറങ്ങി വരുമ്പോൾ ആ സമയത്ത് തന്നെ റിസപ്ഷനിൽ ഈ കുട്ടി നിൽക്കുന്നുണ്ട്. ഒരു സോഡാ കുപ്പി കണ്ണടയൊക്കെ വെച്ചിട്ട്..

 

ആളെ കാണുമ്പോൾ തന്നെ ഒരിക്കലും ഒരു നായികയാണെന്ന് ചിന്തിക്കില്ല.. അമ്മയും ഉണ്ട് അവരുടെ കൂടെ.. ആദ്യം നമസ്കാരം പറഞ്ഞപ്പോൾ വേറെ ഏതോ കുട്ടിയാണെന്ന് കരുതി ഞങ്ങളും നമസ്കാരം പറഞ്ഞു. മുടിയെല്ലാം ഉയർത്തിക്കെട്ടി കണ്ണടയൊക്കെ വെച്ച് ഒരു ഫ്രോക്ക് ഒക്കെ ധരിച്ചായിരുന്നു ആള് വന്നത്. കാണാൻ കൊച്ചുകുട്ടിയെ പോലെ ഉണ്ടായിരുന്നു. ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ വേണു ചോദിച്ചു, ആ കുട്ടിയെ മനസ്സിലായോ എന്ന്..

അതാണ് നായിക എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി.. ഞങ്ങൾക്ക് ആകെ ടെൻഷനായി. ഈ കുട്ടിയെ വെച്ച് സിനിമയിൽ എങ്ങനെ ചെയ്യിക്കുമെന്ന് ആലോചിച്ചു.. ഫസ്റ്റ് ഷോട്ട് ഒന്ന് എടുത്തു നോക്കൂ എന്ന് മുകേഷ് പറഞ്ഞു. കനക മേക്കപ്പ് ഒക്കെ ഇട്ട് മുടിയെല്ലാം അഴിച്ചിട്ട് വന്നപ്പോൾ കൊള്ളാമായിരുന്നു..ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ തന്നെ കുട്ടിയുടെ ടാലന്റ് ഞങ്ങൾക്ക് മനസ്സിലായി. ആള് ശരിയായില്ലെങ്കിൽ വേറെയാളെ നോക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ ആദ്യത്തെ ഷോട്ട് തന്നെ വളരെ മനോഹരമായി തന്നെ കനക അഭിനയിച്ചു..

Leave a Comment

Your email address will not be published. Required fields are marked *