നൻ പകൽ നേരത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് സിദിഖ്
ലിജോ ജോസ് പല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആയിരുന്നു നൻ പകൽ നേരത്ത് മയക്കം. ഐ. എഫ്. എഫ്. കെയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വളരെ മികച്ച പ്രതികരണം ആയിരുന്നു സിനിമ പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയുടെ വളരെ മികച്ച ഒരു അഭിനയമായിരുന്നു ചിത്രത്തിൽ കാഴ്ചവച്ചിരുന്നത്. മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയത്തെ പറ്റി ഒരുപാട് പേർ സംസാരിച്ചിരുന്നു. ഇപ്പോഴിതാ നടൻ സിദ്ധിക്ക് മമ്മൂട്ടിയെയും ഈ സിനിമയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ജനശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ സംവിധായകൻ ലിജോ നൻപകൽ നേരത്തെ മയക്കത്തിന്റെ കഥ നിർമ്മിച്ച് മമ്മൂട്ടിയെ സമീപിച്ചത് കൊണ്ട് മാത്രമാണ് മമ്മൂട്ടിക്ക് ഈ ചിത്രം ലഭിച്ചത് എന്നും മമ്മൂട്ടിയുടെ മികച്ച അഭിനയം ഇതിനുവേണ്ടി കാഴ്ചവയ്ക്കാൻ സാധിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. മമ്മൂട്ടി സിനിമയുടെ കഥ ഉണ്ടാക്കിയതിനുശേഷം ലിജോയെ പോയി കണ്ടതല്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖ് കൊടുത്ത ഒരു അഭിമുഖത്തിന്റെ ഇടയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടയിൽ സംവിധായകരെയും മറ്റ് അണിയറ പ്രവർത്തകരെയും പലരും മറക്കുന്നതായി തനിക്ക് തോന്നാറുണ്ട് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. കൂടാതെ ഇപ്പോൾ ലിജോ ജോസ് നൻ പകൽ നേരത്തെ മയക്കം എന്ന സിനിമ ഉണ്ടാക്കി. ആ കഥാപാത്രവുമായി മമ്മൂക്കയുടെ അടുത്ത് പോയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാൻ കഴിഞ്ഞത് അല്ലാതെ മമ്മൂക്ക സിനിമയുടെ കഥയുണ്ടാക്കിയിട്ട് ലിജോയെ പോയി കണ്ടതല്ല എന്നും സിദ്ദിഖ് പറഞ്ഞു. സിനിമയ്ക്കുവേണ്ടി അധ്വാനിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.
അവർ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം അത്തരം കഥാപാത്രങ്ങൾ അദ്ദേഹം മുൻപും ഭംഗിയായി ചെയ്തിട്ടുണ്ട് എന്നത് കൊണ്ട് മാത്രമാണ്. മമ്മൂക്കയെ തേടി അത്തരം നല്ല കഥാപാത്രങ്ങൾ വരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാൻ സാധിക്കുന്നത്. അത്രയ്ക്ക് നല്ല ക്യാരക്ടർ വരുമ്പോൾ അദ്ദേഹം അത് എടുക്കാൻ തയ്യാറാവുകയും നിർമ്മിക്കുകയും ചെയ്യുന്നു അത് നല്ലൊരു കാര്യമാണ്. പക്ഷേ മമ്മൂട്ടിക്ക് അത്തരം കഥാപാത്രങ്ങൾ നിർമ്മിക്കാൻ ഒരിക്കലും സാധിക്കുകയില്ല. മറ്റൊരാൾ ഉണ്ടാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ മാത്രമാണ് pമമ്മൂട്ടിക്ക് സാധിക്കുക. ഇത് മമ്മൂട്ടിയെ കുറ്റം പറഞ്ഞതല്ല സംവിധായകരുടെയും മറ്റ് അണിയറ പ്രവർത്തകരുടെയും വില മനസ്സിലാക്കി തന്നതാണ്. മമ്മൂക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും നമ്മൾ അഭിനന്ദിക്കണം. അത് ഒരിക്കലും മറക്കാൻ പാടുകയില്ല. എന്നും സിനിമാനടൻ സിദ്ദിഖ് കൂട്ടിച്ചേർത്തു.
പലപ്പോഴും മിക്ക സിനിമകളും വിജയം കൈവരിക്കുമ്പോൾ നടന്മാരെ ഉയർത്തി പറയുന്നത് ഞാൻ കാണാറുണ്ട് കേൾക്കാറുമുണ്ട്.
അതിന്റെ സംവിധായകനെയോ മറ്റ് അണിയറ പ്രവർത്തകരെയോ കുറിച്ച് നല്ലത് പറയുകയോ അവരുടെ മഹാത്മ്യം സംസാരിക്കുകയോ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അത് നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇങ്ങനെ സംസാരിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.