വേലായുധ പണിക്കര്‍ ആകാന്‍ ചെയ്ത ശാരീരിക അധ്വാനത്തെക്കുറിച്ചു സിജു വിത്സന്‍…

വേലായുധ പണിക്കര്‍ ആകാന്‍ ചെയ്ത ശാരീരിക അധ്വാനത്തെക്കുറിച്ചും സിനിമക്ക് വേണ്ടിയുള്ള മറ്റ് ട്രെയിനിങ്ങുകളെക്കുറിച്ചും പറയുന്നു സിജു വിത്സന്‍…..

 

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ. അമൃത ടിവിയിലെ ജസ്റ്റ് ഫോർ ഫൺ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമലോകത്തേക്ക് കടന്നു വരുന്നത്. പരമ്പരയിൽ സിജു ചെയ്ത റോയ് ഐസക് എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്.

പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലെ നായക കഥാപാത്രം ചെയ്ത് കൂടുതല്‍ ശ്രദ്ധ നേടി.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സിജു ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. 12 വർഷം പിന്നിടുന്ന മലയാള സിനിമാ ജീവിതത്തിലൂടെ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ ഇടം പിടിക്കാൻ സിജുവിന് കഴിഞ്ഞു. താനൊരു നല്ല നടൻ മാത്രമല്ല നല്ല ഗായകൻ കൂടിയാണെന്ന്

നല്ല നടനു മാത്രമല്ല നല്ല ഗായകനു കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം സിജു വിത്സൺ. സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന സിനിമയിലെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനവും ഇതിനോടകം ആലപിച്ചു കഴിഞ്ഞതോടെ മലയാള സിനിമയിലെ പാട്ടു പാടുന്ന മുൻനിര അഭിനേതാക്കളുടെ നിറയിലേക്ക് സിജുവും എത്തി കഴിഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി സിജു വിൽസൺ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരായി പങ്കുവയ്ക്കാറുമുണ്ട്.

 

ഇപ്പോഴിതാ വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ചരിത്ര പുരുഷനായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്‍ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവായാണ് ചിത്രത്തെ അടയാളപ്പെടുത്തപ്പെടുന്നത്. സിജു വിത്സന്‍ അവതരിപ്പിച്ചത് ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ്.

 

വേലായുധ പണിക്കര്‍ ആകാന്‍ ചെയ്ത ശാരീരിക അധ്വാനത്തെക്കുറിച്ചും സിനിമക്ക് വേണ്ടിയുള്ള മറ്റ് ട്രെയിനിങ്ങുകളെക്കുറിച്ചും അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിജു വിത്സന്‍. വെയ്റ്റ് ട്രയിനിങ്, കുതിരയോട്ടം, കളരി പയറ്റ്, എല്ലാം പഠിച്ചു. വെയിറ്റ് ട്രെയിനിങ് പണ്ട് ജിമ്മില്‍ പോയി കുറച്ചൊക്കെ ചെയ്തെങ്കിലും. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി വൃത്തിയായി അത് ചെയ്‌തെടുക്കുന്നു. നല്ല ശരീര വേദന ആയിരുന്നു. കാരണം രാവിലെ ആറ് മണി മുതല്‍ ഒൻപത് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ കളരി പ്രാക്ടീസ് ചെയ്യും, പത്ത് മണിയാകുമ്പോൾ ജിമ്മില്‍ പോയി ഒരു മണി വരെ വെയിറ്റ് ട്രെയിന്‍ ചെയ്യും.

 

അത് കഴിഞ്ഞ് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച്‌, എണ്ണയും കുഴമ്പുമൊക്കെ തേച്ച്‌ കുളിച്ച്‌, കുറച്ചുനേരം കിടന്നുറങ്ങി, രാവിലെ ഒരു നാല് മണിയാകുമ്പോൾ എഴുന്നേറ്റ് ഹോഴ്‌സ് റൈഡിങ്ങിന് പോകും, ഏഴ് മണിയാകുമ്പോൾ വീട്ടില്‍ വരും. ഇതായിരുന്നു ആറു മാസത്തെ ഒരു ദിനചര്യ.ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു എന്ന് സിജു പറയുന്നു.

Leave a Comment

Your email address will not be published.