ബസ് തടഞ്ഞ് ഒരു രസകരമായ സിനിമാ പ്രമോഷനുമായി നടന്‍ സിജു വിത്സന്‍…..

ബസ് തടഞ്ഞ് ഒരു രസകരമായ സിനിമാ പ്രമോഷനുമായി നടന്‍ സിജു വിത്സന്‍…..

 

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സിജു വിൽസൺ.

അമൃത ടിവിയിലെ ജസ്റ്റ് ഫോർ ഫൺ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമലോകത്തേക്ക് കടന്നു വരുന്നത്. പരമ്പരയിൽ സിജു ചെയ്ത റോയ് ഐസക് എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി.’ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സിജു ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം സിജു തെളിയിച്ചുകഴിഞ്ഞു. 12 വർഷം പിന്നിടുന്ന മലയാള സിനിമാ ജീവിതത്തിലൂടെ ഒരു പിടി

നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ ഇടം പിടിക്കാൻ സിജുവിന് കഴിഞ്ഞു. താനൊരു നല്ല നടൻ മാത്രമല്ല നല്ല ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം സിജു വിത്സൺ. സൈജു കുറുപ്പ് നായകനായി എത്തുന്ന ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന സിനിമയിലെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനവും ഇതിനോടകം ആലപിച്ചു കഴിഞ്ഞതോടെ മലയാള സിനിമയിലെ പാട്ടു പാടുന്ന മുൻനിര അഭിനേതാക്കളുടെ നിറയിലേക്ക് സിജുവും എത്തി കഴിഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി സിജു വിൽസൺ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരായി പങ്കുവയ്ക്കാറുമുണ്ട്.

 

ഇപ്പോഴിതാ പുതിയ സിനിമയുടെ വ്യത്യസ്തമായ പ്രമോഷൻ വീഡിയോണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.

ബസ് തടഞ്ഞ് സിനിമാ പ്രമോഷനുമായി നടന്‍ സിജു വിത്സന്‍. താരം നായകനായി എത്തുന്ന പത്തൊമ്ബതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷനുമായാണ് വിനോദ യാത്രയ്ക്ക് പോകുന്ന വണ്ടി തടഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കിയത്.

വണ്ടി തടഞ്ഞ് പ്രമോഷന്‍ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു എന്ന ക്യാപ്ഷനോടെയുള്ള വീഡിയോയാണ് സിജു പങ്കുവച്ചിരിക്കുന്നത്.

 

തിരുവനന്തപുരത്ത് നിന്ന് തിരികെ പോകുബോഴാണ് സിജു ബസ് തടഞ്ഞത്. രാത്രി സമയത്ത് ബസിനുള്ളിലേക്ക് പെട്ടെന്ന് കയറി വന്ന അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. അല്‍പ നേരം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം സമയം ചിലവിട്ട ശേഷം അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് സിജു മടങ്ങിയത്.

 

സുഹൃത്തുക്കളുമൊത്തുള്ള യാത്ര എപ്പോഴും ഓർമ്മകളാണ്. നിവിന്‍ പോളിക്കും അല്‍ഫോന്‍സ് പുത്രനുമൊപ്പമുള്ള മുൻപത്തെ യാത്രയാണ് എന്റെ ആദ്യത്തെ അവിസ്മരണീയ യാത്ര. ഇന്നലെ പത്തൊബതാം നൂറ്റാണ്ടിന്റെ പ്രമോഷന്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുബോള്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത് കണ്ടു.

എനിക്ക് അവരോട് അസൂയ തോന്നി. അവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചു. അവരോടൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നി എന്നാണ് സിജു കൂട്ടിച്ചേർത്തു.

 

,നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, നീയും ഞാനും, സേഫ്, വാർത്തകൾ ഇതുവരെ, മറിയം വന്ന് വിളക്കൂതി, വരനെ ആവശ്യമുണ്ട്, ഇന്നുമുതൽ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള അതേസമയം സിജുവിന്റെ വരയൻ, വാസന്തി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളാണ് സിജു വിൽസന്റെതായി റിലീസിന് കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര

 

പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സിജു നിർമ്മിച്ച് നടനായി തിളങ്ങിയ വാസന്തി എന്ന ചിത്രത്തിന് ലഭിച്ചിരുന്നു

Leave a Comment

Your email address will not be published.