അമിതവണ്ണത്തെ ഇനി പേടിക്കണ്ട തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി

അമിത വണ്ണം നമുക്ക് എല്ലാവരിലും അനിഷ്ടമാണ് ഉണ്ടാക്കുന്നത്. വെയിറ്റ് മെഷീനിലെ അക്കങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ഇത് പലവിധ രോഗങ്ങൾക്കും കാരണമാകുന്നു വണ്ണം കുറയ്ക്കാനായിട്ടു പട്ടിണി കിടക്കുന്നവരും ജിമ്മിൽ പോകുന്നവരും നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ആഗ്രഹിച്ച ഫലം ഇതിൽ നിന്ന് ലഭിക്കാറില്ല എന്നുള്ളത് വേദനാജനകമായ സത്യമാണ്.

പട്ടിണി കിടന്നത് കൊണ്ട് മാത്രം തടി നിയന്ത്രിക്കാൻ സാധിക്കില്ല. എന്ത് കൊണ്ടാണ് നമുക്ക് അമിതവണ്ണം ഉള്ളത് എന്ന് കണ്ടെത്തി അതിനു പരിഹാരം ചെയ്താൽ മാത്രമാണ് തടി നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുകയുള്ളു. പാരമ്പര്യമായി തടി ഉള്ളവരിൽ അമിത വണ്ണത്തിനുള്ള സാധ്യത ഉണ്ട്. തടിയുള്ള മാതാപിതാക്കൾ ഉള്ളവരിൽ മക്കൾക്കും അതേ വണ്ണം ലഭിക്കാൻ സാധ്യത ഉണ്ട്.എല്ലാവരിലും ഇത് കണ്ടെന്നും വരില്ല.ഹോർമോണൽ ഇമ്പാലൻസ് കൊണ്ടും അമിത വണ്ണം ഉണ്ടാകുന്നു. തൈറോയിഡ് ഉള്ളവരിൽ അമിത വണ്ണം ഉണ്ടാക്കാറുണ്ട്. പൊതുവെ സ്ത്രീകൾക്കാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. ആർത്തവ പ്രശ്നങ്ങളും അനിയന്ത്രിതമായ വണ്ണവും ഉള്ളവർ തൈറോയിഡ് പരിശോധിക്കുന്നത് നന്നായിരിക്കും. ഈ പ്രശ്നം ഉള്ളവർ പട്ടിണി കിടന്നാൽ പോലും വണ്ണം നിയന്ത്രിക്കാൻ സാധിക്കുന്നതല്ല.

നമ്മൾ കഴിക്കുന്ന മരുന്നുകളുടെയോ ചികത്സകളുടെയോ ഫലമായിട്ടും അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ദൈന്യംദിന ജീവിത സാഹചര്യങ്ങൾ കൊണ്ടും അമിത വണ്ണം ഉണ്ടാകാം. കൃത്യമായ വ്യായാമം ഇല്ലാതിരിക്കുകയും സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലും വണ്ണം അനിയന്ത്രിതമായി കൂടുന്നു.ഭക്ഷണ ശീലവും ഇതിനെ നല്ല രീതിയിൽ ബാധിക്കുന്നു. ശരിയായ മെറ്റബോളിസം ഇല്ലെങ്കിലും നമ്മളിൽ തടി നിയന്ത്രണാതീതം ആയിരിക്കും. പച്ചവെള്ളം കുടിച്ചു ജീവിച്ചാലും വണ്ണം വെയ്ക്കുന്ന അവസ്ഥ.

പ്രധാനമായും ഈ കാരണങ്ങൾ കൊണ്ടാണ് സാധാരണയായി പൊണ്ണത്തടി ഉണ്ടാക്കുന്നത് . കാരണങ്ങൾ കണ്ടു പിടിച്ചു കഴിഞ്ഞാൽ നമുക് അവ പരിഹരിക്കാൻ ഉള്ള മാർഗങ്ങൾ ആലോചിക്കാം.ഭക്ഷണം ഒഴിവാക്കുന്നത് കൊണ്ടോ ഇറച്ചി,പാൽ,മുട്ട വിഭവങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ടോ വണ്ണം കുറയുന്നില്ല. കലോറി കൂടുതലുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത് . ചോറിന്റെ അളവ് കുറച്ചു കറികളുടെ അളവ് കൂട്ടിയാൽ തന്നെ നല്ല മാറ്റം നമുക്ക് ഉണ്ടാക്കും.ചോറും കിഴങ്ങു വർഗ്ഗങ്ങളും കുറയ്ക്കുക.പച്ചക്കറികളും പഴവർഗങ്ങളും ഉപേക്ഷിക്കേണ്ട കാര്യമില്ല.ഒപ്പം വ്യായാമം കൂടി ഉണ്ടെങ്കിൽ വണ്ണം നമ്മുടെ കൈയ്യിപിടിയിൽ ഒതുങ്ങും

Leave a Comment

Your email address will not be published. Required fields are marked *