തൻ്റെ ആരാധികയുടെ ചേർത്ത് പിടിച്ച് സിതാര കൃഷ്ണകുമാർ….ഇത് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതിന്റെ ആവേശമെന്ന് ആരാധിക……

തൻ്റെ ആരാധികയുടെ ചേർത്ത് പിടിച്ച് സിതാര കൃഷ്ണകുമാർ….ഇത് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതിന്റെ ആവേശമെന്ന് ആരാധിക……

 

 

മലയാള സിനിമാ ലോകത്തും ഗാനാലാപന രംഗത്തും നിറഞ്ഞു നിന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണല്ലോ സിതാര കൃഷ്ണകുമാർ. തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ മേഖലയിലും ആരാധകരുടെ ഹൃദയങ്ങളിലും ഇടം പിടിക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ആലപനത്തിന് പുറമേ നൃത്തത്തിലും മ്യൂസിക് കമ്പോസിംഗിലും ശ്രദ്ധ നേടിയിട്ടുണ്ട്.ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്‌ക്കെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു.

വിനയൻ സംവിധാനം ചെയ്ത അതിശയൻ-എന്ന ചിത്രത്തിലൂടെ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, ‘പമ്മി പമ്മി വന്നേ’ എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി.ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.

മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരിക്കുന്നു.സോഷ്യൽ മീഡിയയിൽ ഒരു മില്യണിയധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരം പലപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട് .

എന്നാൽ ഇപ്പോഴിതാ കാനഡയിൽ സംഘടിപ്പിച്ച ഒരു മ്യൂസിക് ഇവന്റിനിടെ തന്റെ കടുത്ത ആരാധികമാരിൽ ഒരാൾക്ക് സിത്താര കൃഷ്ണകുമാർ നൽകിയ സർപ്രൈസിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരിക്കുന്നത്. പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചേറ്റിയ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമയിലെ ” മിഴിയോരം നനഞ്ഞൊഴുകും” എന്ന ഗാനമാലപിക്കുന്നതിനിടെ തന്റെ കടുത്ത ആരാധികയായ ടീന സാഫിക്ക് തന്റെ കൂടെ ഗാനം ആലപിക്കാൻ താരം അവസരം നൽകുകയായിരുന്നു. മാത്രമല്ല തൻ്റെ ആരാധികയുടെ സ്വപ്നം നിറവേറുന്ന സുന്ദര നിമിഷത്തിൽ തന്റെ ആരാധികയെ ചേർത്ത്പിടിച്ച് പാടുകയും, കൂടെ പാടിപ്പിക്കുകയും,അതിലുപരി ഒരു ചെറുപുഞ്ചിരിയോടെ ആരാധികയ്ക്ക് കൊടുക്കുന്ന മുത്തവും ജീവിതത്തിൽ പ്രതീക്ഷിക്കാതെ ലഭിക്കുന്ന സൗഭാഗ്യ പോലെ മധുരവുമാണ്.

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതിന്റെ ആവേശം എപ്പോഴും വിവരണാതീതമാണ് എന്നൊരു ക്യാപ്ഷനിലായിരുന്നു തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്തിന്റെ സന്തോഷം ടീന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ഈയൊരു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ തന്റെ പ്രിയപ്പെട്ട ആരാധികയുടെ സ്വപ്നം സഫലീകരിക്കാൻ സഹായിച്ച സിതാരയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *