Latest News

കുറച്ചു പണം ഈ പാവങ്ങള്‍ക്ക് കൊടുക്ക്‌, എന്നിട്ട് ഒരു പോസ്റ്റ്‌ ഇട്; ആര്യയ്ക്ക് എതിരെ വിമര്‍ശനം

കുറച്ചു പണം ഈ പാവങ്ങള്‍ക്ക് കൊടുക്ക്‌, എന്നിട്ട് ഒരു പോസ്റ്റ്‌ ഇട്; ആര്യയ്ക്ക് എതിരെ വിമര്‍ശനം

ബിഗ് ബോസ് ഷോ നിര്‍ത്തിയെങ്കിലും ആര്യയ്ക്കെതിരെയുളള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബാണ് അസുഖബാധിതനായി കഴിയുന്നൊരാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യയെത്തിയിരുന്നു.

ഇതുപോലെ എത്രയോ ജീവിതങ്ങള്‍ ഉണ്ട് , എല്ലാവരെയും ചിലപ്പോള്‍ സഹായിക്കാന്‍ പറ്റി എന്ന് വരില്ല എന്നാലും പറ്റുന്ന പോലെ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവര്‍ ഇവരെ ഒന്ന് സഹായിക്കണം . നമ്മള്‍ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നും താരം കുറിച്ചിരുന്നു. പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

കുറച്ചു ഈ പാവങ്ങള്‍ക്ക് കൊടുക്ക്‌. എന്നിട്ട് ഒരു പോസ്റ്റ്‌ ഇട് . മനഃസാക്ഷിയുള്ളവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് സഹായിക്കാന്‍ നിങ്ങളുടെ ഒത്താശ വേണ്ട ഇങ്ങനെ പോകുന്നു വിമര്‍ശന കമന്റുകള്‍.

കൂടുതല്‍ പേരും വിമര്‍ശിച്ചപ്പോള്‍ കുറച്ചു പേരാണ് ആര്യയുടെ തീരുമാനത്തിന് കൈയടിയുമായെത്തിയിട്ടുള്ളത്. എന്തായാലും പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close