ഇത്രയ്ക്ക് തമാശയായി ജീവിതത്തെ നോക്കി കാണുന്ന വിഷ്ണുവിനെ വലിച്ചു കീറി സോഷ്യൽ മീഡിയ …….

ഇത്രയ്ക്ക് തമാശയായി ജീവിതത്തെ നോക്കി കാണുന്ന വിഷ്ണുവിനെ വലിച്ചു കീറി സോഷ്യൽ മീഡിയ …….

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരം ആയിട്ടാണ് താരം സീരിയൽ മേഖലയിൽ ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു നടിയുടെ വിവാഹം. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷ് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഉടൻതന്നെ ഗർഭിണിയാവുകയും അടുത്തിടെ ഒരു താരം ഒരു ജന്മം നൽകുകയും ചെയ്തു.കുറച്ചു നാളുകളായി സീരിയലുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അനുശ്രീ ഈയിടെ ആയി ദാബത്യ ജീവിതത്തിലെ പ്രശ്‍നങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

വിഷ്ണുവുമായുള്ള പ്രണയ വിവാഹവും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴും ഇവര്‍ വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. വീണ്ടും ഒന്നിച്ചേക്കാം, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നൊക്കെയാണ് ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ അനുശ്രീ പറഞ്ഞത്.

 

അതിനിടെ മറ്റൊരു വീഡിയോയിലൂടെ സ്വയം ന്യായികരിച്ചു കൊണ്ട്. വിഷ്ണു പ്രതികരമായി വന്നിരുന്നു. ഇനി ഒരിക്കലും അനുശ്രീക്ക് ഒപ്പം ഒരു ജീവിതം ഉണ്ടാവില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ വിഷ്ണുവിന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയും രംഗത്ത് എത്തുകയാണ്.

നേരത്തെ വേര്‍പിരിയലിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് അനുശ്രീ രംഗത്ത് എത്തിയപ്പോള്‍ വിഷ്ണു പ്രതികരിക്കണം എന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു. അനുശ്രീയുടെ വെളിപ്പെടുത്തലുകള്‍ കണ്ട് പലരും നടിയെ വിമര്‍ശിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഹൃത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിഷ്ണു നടത്തിയ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

 

തന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നാണ് തനിക്കും അനുശ്രീയ്ക്കും ഇടയില്‍ സംഭവിച്ചത് എന്താണ് എന്ന് വിഷ്ണു പറയുന്നത്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, വഴക്കിട്ടിരുന്നില്ല. താനും അനുശ്രീയും പിരിയാന്‍ കാരണം അനുശ്രീയുടെ അമ്മയാണ് തുടങ്ങിയ കാര്യങ്ങളാണ് വിഷ്ണു പറഞ്ഞത്.

എന്നാല്‍ കുടുംബ ജീവിതത്തെ കുറിച്ച്‌ വിഷ്ണു ഗൗരവമായി സംസാരിക്കുബോള്‍ ചിരിച്ചും ട്രോള്‍ ചെയ്തും ഒട്ടും സീരിയസ് അല്ലാതെ ഇരിക്കുകയാണ് ഒപ്പമുള്ള സുഹൃത്തുക്കള്‍. വിഷ്ണു തന്റെ ഭാഗം പറയുമ്ബോള്‍ നീ ചെയ്തത് തന്നെയാണ് ശരി എന്ന അര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് അവര്‍. ഇതാണ് സോഷ്യല്‍ മീഡിയ വിമര്‍ശനത്തിന് കാരണമായത്.

 

തന്റെ കുടുംബജീവിതം മറ്റുള്ളവര്‍ക്ക് തമാശ തോന്നും വിധം വിഷ്ണു കൂട്ടുകാര്‍ക്കൊപ്പം ഇരുന്ന്, അവരുടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ വേണ്ടി പറയുന്നു എന്നാണ് ആദ്യ വിമര്‍ശനം. ഇത്രയ്ക്ക് തമാശയാണോ വേര്‍പിരിയല്‍ എന്നാണ് വീഡിയോ കണ്ട് പലരും ചോദിക്കുന്നത്. ഡിവോഴ്സുകൾ കൂടി വരുന്നത്. ഇത്രയും ലാഘവത്തോടെ കുടുംബ ജീവിതം കാണുന്നത് കൊണ്ടാണ്.

 

നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല. ആയിരുന്നെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല, നിങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചേനെ. വളരെ ഗൗരവത്തോടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കുറിച്ച്‌ പറയുമ്പോൾ രസിച്ച്‌ ഇരിക്കുകയാണ് അവര്‍ ചെയതത് വിഷ്ണുവിന് പ്രതികരിക്കാന്‍ ആയിരുന്നെങ്കില്‍ ഒറ്റയ്ക്ക് ഒരു വീഡിയോ ചെയ്താലും മതിയായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

 

അനുശ്രീയ്ക്ക് പക്വതക്കുറവ് ഉണ്ട്, എടുത്ത് ചാട്ടവും കൂടുതലാണ്. എന്നാല്‍ ഭാര്യയെ ഒട്ടും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഭര്‍ത്താവ് ആണ് വിഷ്ണു. വെറുതെയല്ല അവള്‍ ഇട്ടിട്ട് പോയത് എന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.വിഷ്ണുവിന്റെ പ്രതികരണത്തിന് താഴെയും കൂടുതലും അനുശ്രീയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും

Leave a Comment

Your email address will not be published. Required fields are marked *