സോഷ്യൽ മീഡിയകളിൽ വൈറൽ ജോഡികളായ ജിസ്മയും വിമലും വിവാഹിതരാവുന്നു……..
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് ജിസ്മയും വിമലും. ആദ്യം ജോലി പിന്നെ കല്യാണം എന്ന ഒരൊറ്റ വെബ് സീരിസിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന താരങ്ങൾ ആണ് ജിസ്മയും വിമലും. വിമൽ സീരിസിൽ സതീശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജിസ്മ രേവതി എന്ന കഥാപാത്രമായി ആരാധകരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുകയാണ്.
ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരിസിന്റെ കഥയും തിരക്കഥ എഴുതിയതും ജിസ്മ വിമൽ ജോഡികൾ ആണ്. സീരിസിന്റെ സംവിധാനം നിർവഹിച്ചത് വിമൽ ആണ്. മിനി സ്‌ക്രീനിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ആങ്കർമാർ കൂടിയാണ് ജിസ്മയും വിമലും. ഇവർ നിരന്തരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും നിമിഷം നേരത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആവാറുണ്ട്.
ഇരുവരും കമിതാക്കളാണോ, സുഹൃത്തുക്കൾ ആണോയെന്ന് ആളുകൾ സംശയവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇരുവരും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നും പറഞ്ഞിരുന്നു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരങ്ങൾ ഇപ്പോഴിതാ തങ്ങളുടെ
വിവാഹ നിശ്ചയ നിമിഷങ്ങളാണ്
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു പാട് ആരാധകരാണ് സോഷ്യൽ മീഡിയയിലും ഇവരെ ഫോള്ളോ ചെയ്യുന്നത്. അടുത്തിടെ വിമലും ജിസ്മയും തമ്മിൽ പ്രണയത്തിൽ ആണ് എന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. വിമൽ ജിസ്മയുടെ കയ്യിൽ മോതിരം അണിയിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പ്രീ മാര്യേജ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്നതായിട്ടാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയത് “ആൻഡ് നൗ ഇട്സ് റിയൽ എന്നാണ് ” എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് തങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹമെന്ന് മുൻപ് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് താനാണെന്ന് വിമൽ പങ്കുവച്ചത്.
ഇപ്പോൾ ഇവരുടെ പ്രണയവും വിവാഹവും യാഥാർത്ഥ്യമായി എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അവതാരകയായി മിനിസ്ക്രീനിലെത്തിയ താരമാണ് ജിസ്മ പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്
പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും,ഗോൾഡിലും
അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചിരുന്നു.സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം വളരുകയായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.
ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ-വിമൽ പ്രേക്ഷകർക്കിടയിൽ വൈറലാണ്.