സ്ത്രീ പ്രാധാന്യമുള്ള കഥകൾ മാത്രമാണ് ഞാൻ ചൂസ് ചെയ്യുന്നത് എന്നാണ് കുറെ പേർ ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത് : മഞ്ജുവാര്യർ

സ്ത്രീ പ്രാധാന്യമുള്ള കഥകൾ മാത്രമാണ് ഞാൻ ചൂസ് ചെയ്യുന്നത് എന്നാണ് കുറെ പേർ ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത് : മഞ്ജുവാര്യർ

 

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നയാളാണ് മഞ്ജു വാര്യർ.. 1995 ൽ സാക്ഷ്യം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് അഭിനയം തുടങ്ങിയ താരം വിവാഹത്തിനു ശേഷം നീണ്ട ഇടവേളയെടുക്കുകയായിരുന്നു..

ശേഷം രണ്ടാമത് മലയാളത്തിലേക്ക് തിരിച്ചു വന്നപ്പോൾ മലയാള സിനിമ രംഗത്ത് ശക്തമായ ഒരു കാൽവയ്പ്പ് തന്നെയായിരുന്നു അത്…രണ്ടാം വരവ് വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ എത്തി മലയാളത്തിൽ ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു..

താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രമാണ് താരം ചെയ്തിരുന്നത്… അതുകൊണ്ടുതന്നെ സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രമായിരിക്കും ഞാൻ എപ്പോഴും ചെയ്യുകയുള്ളൂ എന്ന ഒരു ധാരണ സിനിമാരംഗത്ത് ഉള്ളവർക്ക് ഉണ്ട് എന്നാണ് മഞ്ജുവാര്യർ ഇപ്പോൾ റേഡിയോ സുനോക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്..

 

കഥപറയാൻ വരുമ്പോൾ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണ് എന്ന് ആദ്യം തന്നെ അവർ പറയും… എന്നാൽ തന്നെ താൻ അത് ആഘോഷിക്കാറില്ല എന്നും പറയുകയാണ് മഞ്ജു വാര്യർ.. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാൽ എനിക്ക് ഇഷ്ടം കൂടുതൽ തോന്നും എന്ന് ധരിക്കുന്ന കുറെ പേർ ഇപ്പോഴുമുണ്ട്… സ്ത്രീ പ്രാധാന്യം എന്നുള്ളത് ഏറെ ആകർഷിക്കുന്ന ഒരു ഘടകമല്ല എന്ന് അവരോടൊക്കെ ഞാൻ പറയാറുണ്ട്.. പക്ഷേ ദൈവം സഹായിച്ച് എനിക്ക് വരുന്ന റോളുകളെല്ലാം കഥയിൽ വളരെ സ്വാധീനമുള്ള കഥാപാത്രങ്ങളും ഒരു വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ഒക്കെയാണ് എന്നെ തേടി വരുന്നത്..അതിൽ ഞാൻ വളരെ ഭാഗ്യമുള്ളവൾ ആണെന്ന് എനിക്കറിയാം..

ലളിതം സുന്ദരം എന്ന സിനിമ തന്നെ എടുക്കു…അതിലെ കഥാപാത്രം കേന്ദ്രകഥാപാത്രം അല്ല. അത് കുറച്ച് സഹോദരങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ്.. അതിൽ കൂട്ടത്തിൽ നെഗറ്റീവ് ഉള്ള കഥാപാത്രം എന്റെതാണ്…അതുകൊണ്ടാണ് എനിക്ക് ആ ചിത്രം കൂടുതൽ ഇഷ്ടമായത്. വ്യത്യസ്ത വേഷങ്ങൾ വരുമ്പോൾ അത് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.

മഞ്ജുവാര്യർ, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. ജയസൂര്യയും മഞ്ജു വാര്യറും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.. ചിത്രത്തിൽ ഡോക്ടറുടെ വേഷമാണ് മഞ്ജുവാര്യർ കൈകാര്യം ചെയ്യുന്നത്..ഒരു റേഡിയോ ജോക്കി ആയാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത് . മാർച്ച് 13ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടി മുന്നോട്ടുപോകുന്നു..

Leave a Comment

Your email address will not be published.