പ്രസംഗങ്ങളിൽ ആരൊക്കെയോ പൊതുവെ പറയുന്നതാണ് മലയാളികൾ ആർത്തി കൊണ്ട് ജോലിക്ക് വിദേശത്ത് പോകുന്നു എന്നത്…

പ്രസംഗങ്ങളിൽ ആരൊക്കെയോ പൊതുവെ പറയുന്നതാണ് മലയാളികൾ ആർത്തി കൊണ്ട് ജോലിക്ക് വിദേശത്ത് പോകുന്നു എന്നത്…

 

ഉക്രൈൻ റഷ്യ യുദ്ധം നടന്നപ്പോൾ ഒരുപാട് പേര് ഇങ്ങനെ പറഞ്ഞു രംഗത്ത് വരിക ഉണ്ടായി… ഇവരൊക്കെ എന്തിനു ഉക്രൈൻ പോയി… നാട്ടി സ്ഥലം ഇല്ലായിരുന്നോ… നാട്ടിൽ പഠിക്കാൻ ഇടമില്ലാത്തോണ്ടാണോ എന്നൊക്കെ പറഞ്ഞു… സത്യത്തിൽ പലർക്കും മറ്റുള്ളവർ നല്ലൊരു ജീവിത സാഹചര്യത്തിൽ ജീവിക്കുന്നതിന്റെ അസൂയ മാത്രമാണ് ഇങ്ങനെ സിദ്ധാന്ധം പ്രസംഗിച്ചു തീർക്കുന്നത്… അല്ലെങ്കിലും ആർക്കെങ്കിലും അപകടം സംഭവിച്ചാൽ അങ്ങനെ ചെയ്തിട്ടല്ലേ നിന്ടെ അഹങ്കാരം കൊണ്ടല്ലേ എന്നൊക്കെ കുറ്റപ്പെടുത്തി അതിൽ ആനന്ദം കണ്ടെത്തുന്നവർ എത്ര മാത്രം വിഷങ്ങളാണെന്ന് തിരിച്ചറിയൂ..

ക്രിസ്ത്യാനികൾ എല്ലാം ഇട്ടെറിഞ്ഞു വിദേശത്ത് പോകുന്നത് അവരനുഭവിച്ചത് അവരുടെ മക്കൾ എങ്കിലും അനുഭവിക്കാതെ ഇരിക്കാനാ. സ്വന്തം മക്കളുടെ ഭാവിയോർത്ത്. അപ്പനെയും അമ്മയെയും ഫ്ലാറ്റ് ഇലാക്കി വിദേശത്ത് സേറ്റിൽഡ് ആക്കിയെന്നൊക്കെ ഇത്രയും അധികം കുറ്റപ്പെടുത്തുന്ന രീതിയിൽ പറയുന്ന കൂട്ടർ നമുക്ക് ചുറ്റുമുണ്ട്. ഫ്ലാറ്റിലാക്കി പോലും. അല്ലാതെ വൃദ്ധസദനത്തിലൊന്നുമല്ലല്ലോ. കഷ്ടപ്പെട്ട് സാമ്പാദ്യമെല്ലാം മുടക്കി അപ്പനും അമ്മയും മക്കളെ പഠിപ്പിക്കും. എന്നിട്ട് ഇവിടെ ജോലി കിട്ടുന്നത് എത്ര ശമ്പളത്തിനാ? 2000 രൂപയുടെ 4- 5 ഓ നോട്ട് കയ്യിൽ കിട്ടും. ചിലർ ലോൺ എടുത്തിട്ടാവും പഠിച്ചിട്ട് തന്നെ ഉണ്ടാവുക. ആ പഠിത്തം കൊണ്ട് സ്വന്തം അപ്പനും അമ്മക്കും ഒരു തുണിയെങ്കിലും വാങ്ങികൊടുക്കാണെങ്കി വിദേശത്തു തന്നെ പോയി ജോലി ചെയ്യണം. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ ഒരാളെ തന്നെ എടുക്കുക… ഒരുവൻ ജോലിക്ക് കയറുമ്പോൾ സ്റ്റാർട്ടിങ് സാലറി മിക്കപ്പോളും 5000 ഓ 6000 ഓ ആയിരിക്കും… പെട്രോളടിക്കൽ മഹാമാഹം ഒക്കെ കഴിഞ്ഞു അതിൽ എത്ര കയ്യിൽ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ..

ഇങ്ങനെ ഉള്ളവർ ഒക്കെ പിന്നെ എന്തു ചെയ്യണം എന്നാ പറയുന്നത്.. പെണ്ണു കെട്ടി പെണ്ണിനോടൊപ്പം വിദേശത്ത് പോകുന്നതിൽ എന്താ തെറ്റ്… കല്യാണം കഴിക്കുന്നത് ഇണക്കൊപ്പം ജീവിക്കാൻ വേണ്ടി തന്നെ ആണ്.. അല്ലാതെ ചില വിവരം കെട്ട കാർന്നോന്മാർ പറയുന്ന പോലെ കെട്യോന്റെ അച്ഛന്ടേം അമ്മേടേം മലവും മൂത്രവും കോരാനല്ല…അവരെയും കൂടി ഒരു മുട്ടും വരാതെ നോക്കാനായിട്ടാണ് വിദേശത്ത് പോയി ജോലി ചെയ്യുന്നത്. ഇവിടെ നിന്നാൽ 5 ഇന്റെ പൈസ ആരുടേയും കയ്യിൽ എടുക്കാൻ തന്നെ കാണില്ല.

അത്രയേറെ ആവശ്യങ്ങളാണ്. തുച്ച വരുമാനവും. ചിലർ രാജ്യവിരുദ്ധമായി കള്ളനോട്ട് ഉപയോഗിച്ച് പെട്ടന്ന് സമ്പന്നരാകുന്നുണ്ട്. ഉള്ളിൽ നന്മയും ദൈവഭയവും ഉള്ളവൻ എല്ല് മുറിയെ പണിയെടുത്ത് സമ്പാദിക്കും. അതാണ്‌ ക്രിസ്ത്യാനി. അതിന് ഇന്ന രാജ്യം എന്നൊന്നുമില്ല. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവരാജ്യമാണ് പ്രധാനം. അതിൽ മാത്രം ശ്രദ്ധിക്കാനാണ് ദൈവം ഉപദേശിച്ചിരിക്കുന്നതും.

Leave a Comment

Your email address will not be published. Required fields are marked *