പലപ്പോഴും ഫിക്ഷനേക്കാൾ വലിയ റിയാലിറ്റി ഉണ്ടാകാറുണ്ട്.. കെ ആർ കൃഷ്ണകുമാർ.

പലപ്പോഴും ഫിക്ഷനേക്കാൾ വലിയ റിയാലിറ്റി ഉണ്ടാകാറുണ്ട്.. കെ ആർ കൃഷ്ണകുമാർ.

 

ജിത്തു ജോസഫ് എന്ന സംവിധായകന്റെ ആദ്യചിത്രമായ ഡിറ്റക്റ്റീവ് മുതലുള്ള ജീവിതങ്ങളുടെ പ്രധാന സ്വഭാവമാണ് പ്രതികാരം..സിനിമകളുടെ പതിവ് രീതികൾ പിൻപറ്റുന്ന, തുടക്കത്തിൽ നിന്ന് വളരെ സ്വാഭാവികമായ അന്തരീക്ഷത്തിൽ നിന്ന് കൂമൻ തുടങ്ങുന്നു.. ആദ്യപകുതിയിൽ നിന്ന് വളരെ വിഭിന്നമായ രണ്ടാം പകുതിയാണ് ചിത്രത്തിൽ ഉള്ളത്..

 

ആസിഫ് അലിയുടെ ഗംഭീരപ്രകടനം എടുത്തു പറയേണ്ടതാണ്.. പോലീസ് കോൺസ്റ്റബിൾ ആയി ജീവിക്കുക തന്നെയായിരുന്നു ആസിഫ് എന്ന നടൻ. തമിഴ്നാട് കേരള അതിർത്തിയിൽ ഉള്ള ഒരു ഗ്രാമവും പോലീസ് സ്റ്റേഷനും അവിടെയുള്ള വളരെ സ്വാഭാവികമായ കാഴ്ചകളുമായി പ്രേക്ഷകരെ സിനിമയുടെ മൂഡിലെത്തിക്കാൻ സംവിധായകനും കൃഷ്ണകുമാറിന്റെ തിരക്കഥയ്ക്കും സാധിക്കുന്നുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് വേറെ ഒരു ലോകം തന്നെ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്.. സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ് ആസിഫലിയുടെ കൂമൻ എന്ന ചിത്രം..

ഒന്ന് ചിന്തിച്ചാൽ കുറച്ചൊക്കെ പ്രെഡിക്റ്റബിൾ ആണെങ്കിൽ പോലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ ഒരു സിനിമയ്ക്ക് കഴിയുന്നുണ്ട്. രാത്രിയുടെ സീനുകൾ എല്ലാം തന്നെ വളരെ മനോഹരമായി തന്നെയാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.. മുഴുവനായും സംവിധായകന്റെ സിനിമ എന്നു പറയാവുന്ന ചിത്രം തന്നെ..

 

തന്നിലെ നടനെ ഇനിയും രാകി മിനുക്കാൻ കഴിയുമെന്ന് ആസിഫലി ഓരോ സിനിമയിലൂടെയും കാണിച്ചുതരുകയാണ്.. ഇത്തരം നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ ഇനിയും ഏറെ വിജയങ്ങൾ ആസിഫിന്റെ കരിയറിൽ കാണാൻ ഇരിക്കുന്നതേയുള്ളൂ എന്ന് നിസംശയം പറയാം..

ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം ഈ അടുത്തകാലത്ത് വാർത്തകളിൽ ഇടം നേടിയ ചില സംഭവ വികാസങ്ങളോട് സമാനമായ ആശയം പ്രതിപാദിക്കുന്നുണ്ട്.. എന്നാൽ അത് തികച്ചും ആകസ്മികമായി സംഭവിച്ചതാണ് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ..

 

നമ്മുടെ ഭാവനയിൽ ഉണ്ടായ ഒരു കാര്യം മാത്രമാണത്. 2018 ലാണ് ഈ കഥ എഴുതുന്നത്. 2019ൽ ഈ സിനിമ ചിത്രീകരിക്കാൻ ആയിരുന്നു ആദ്യം പദ്ധതിയിടുന്നത്. എന്നാൽ കോവിഡ് മൂലമാണ് ഇതിന്റെ ഷൂട്ടിംഗ് നീണ്ട് പോയത്. അന്ന് ഞങ്ങൾ എഴുതിയ സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ നടന്നു എന്നത് തീർത്തും യാദൃശ്ചികമാണ്. അതുപോലെ അത് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു..

ചില സിനിമകളിൽ നടക്കുന്ന മാജിക് എന്നാണ് ഇത്തരം സാമ്യതകളെ ഞാൻ വിളിക്കുക. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയ ഒരു യാദൃശ്ചികതയാണത്.. എന്നാൽ സിനിമകളുടെ കഥകളെക്കാൾ ഭീകരമായ യാഥാർത്ഥ്യങ്ങളും നമുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും ഫിക്ഷനേക്കാൾ വലിയ റിയാലിറ്റി ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല.. ഒരേ പോലുള്ള ചിന്തകൾ പലരുടെ മനസ്സിൽ വരുമ്പോൾ ചിലർ അത് കഥയാക്കും.. മറ്റുചിലർ അത് ക്രൈം ആക്കും..

Leave a Comment

Your email address will not be published. Required fields are marked *