നടൻ ബാബു രാജിന്റെ മകന് വിവാഹ നിശ്ചയം!! അത്യാഢംബര ആഘോഷ ചിത്രങ്ങൾ പുറത്ത്… 

നടൻ ബാബു രാജിന്റെ മകന് വിവാഹ നിശ്ചയം!! അത്യാഢംബര ആഘോഷ ചിത്രങ്ങൾ പുറത്ത്…

 

 

വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്.എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. നടൻ ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ ആണ് അഭയ്. ബാബുരാജ് വിവാഹ ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തി. എല്ലാത്തിനും മുന്നില്‍ നിന്ന് കൊണ്ട് ചെയ്യുന്ന ബാബുരാജിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം ലഭിക്കുകയാണ്.

അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെ ആയിരുന്നു. ആദ്യ ഭാര്യയിൽ ബാബുരാജിന് രണ്ട് മക്കൾ ആണ് ഉള്ളത് അഭയ്, അക്ഷയ്.അതേസമയം രണ്ടാം ഭാര്യയായ വാണി വിശ്വനാഥ് ചടങ്ങിൽ പങ്കെടുത്തില്ല. നടി വാണി വിശ്വനാഥുമായി രണ്ടാം വിവാഹമായിരുന്നു.വാണി വിശ്വനാഥിലും രണ്ടു കുട്ടികളാണ് ബാബുരാജിന് ഉള്ളത്. ആർച്ച, ആരോമൽ എന്നിവരാണ്. വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വലിയ താര നിരയാണ് വിവാഹ നിശ്ചയത്തിൽ അണിനിരന്നത്. ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാം എങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കൾ ഉള്ള ആളാണ് നടന്‍ ബാബുരാജ്.

 

ആദ്യ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയമാണ് ഇപ്പോൾ ആഘോഷമാക്കിയത്. വിവാഹ വീഡിയോ പുറത്ത് വിട്ടത്തോടെയാണോ ഇക്കാര്യംങ്ങൾ ആരാധകരും മനസിലായത്. ബാബുരാജ് രണ്ട് തവണ വിവാഹിതൻ ആണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടൻ എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിൽ തനിക്കുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെ ആണ് ബാബുരാജ് ആദ്യം വിവാഹം ചെയ്തത്.

 

കുടുംബസമേതം തന്റെ മുൻ ഭാര്യയിൽ ഉണ്ടായ മകന്റെ വിവാഹ നിശ്ചയത്തില്‍ സന്തോഷത്തോടെ തന്നെ പങ്കെടുത്തിരിക്കുകയാണ് ബാബുരാജ്. കാറില്‍ നിന്ന് ഇറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന ബാബുരാജ് ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നത് അടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാവുന്നതാണ്. മാത്രമല്ല ആദ്യ ഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ബാബുരാജ് പൂര്‍ത്തിയാക്കിയതും കാണാം.

മകന്റെ വിവാഹനിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി എവിടെ എന്ന ചോദ്യം ഉയർന്നു. മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതനാണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.എന്നിരുന്നാലും വാണിയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍. വാണി നല്ല ഭാര്യ ആയത കൊണ്ടാണ് ഈ മക്കളുടെ അച്ഛനെ അവരുടെ ആവശ്യങ്ങളിലേക്ക് വിട്ടതെന്നാണ് ഒരാള്‍ വീഡിയോയുടെ താഴെയുള്ള കമന്റില്‍ പറഞ്ഞിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *